കേദാർനാഥൻ്റെ ഭൂമിയിലേക്ക് ഒരു യാത്ര
ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കേദാർനാഥ് .പാണ്ഡവരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ പ്രകാരം ഇവിടുത്തെ മഹാശിവലിംഗത്തിന്റെ ഒരുമാത്ര ദർശനം പോലും പാപഹരമാണ് .പാണ്ഡവർക്ക് ശേഷം 1200 വർഷങ്ങൾക്കു മുൻപ് ആദിശങ്കരാചാര്യരാണ് ക്ഷേത്രം പുനർനിർമ്മിക്കുകയും ആചാരാനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുള്ളതും .ആചാര്യസ്വാമികൾ നിർവ്വികല്പ സമാധിയിലേക്കു ലയിച്ചതും കേദാർനാഥിൽ വച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത് .ആചാര്യസ്വാമികളുടെ ഒരു സമാധിമണ്ഡപവും ഇവിടെ കാണാം .ദുർഘടമായ ഹിമാലയൻ മലനിരകളിലൂടെ കിലോമീറ്ററുകൾ കാൽനടയായോ കുതിരപ്പുറത്തോ ഹെലികോപ്റ്ററിലോ വേണം ഇവിടെ എത്തിച്ചേരാൻ .മനോഹരമായ മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെ താഴ്വരയിലുള്ള ഈ മനോഹര ക്ഷേത്രവും പരിസരവും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് കാണുക തന്നെ വേണം .നമുക്ക് കേദാർനാഥിലേക്കുള്ള യാത്രയും വിശേഷങ്ങളുമൊക്കെ വിശദമായി ഒന്ന് മനസ്സിലാക്കാം
#KEDARNATH #kedarnathtemple #travel