സ്വാഹാബാക്കളിൽ (പ്രവാചക അനുചരൻമാർ) പ്രമുഖനായ ഒരാളാണ് ഖാലിദുബ്നു വലീദ്. ഇസ്ലാമിന്റെ ആരംഭകാലത്ത് ഇസ് ലാമിന്റെ കടുത്ത എതിരാളിയായിരുന്നു ഖാലിദ്. ഖുറൈശികളുടെ കൂടെ ഇസ്ലാമിനെ എതിർക്കുന്നതിൽ മുൻപന്തിയിൽ തന്നെ ഖാലിദുണ്ടായിരുന്നു. മുസ്ലീങ്ങൾക്ക് കടുത്ത പ്രഹരമേൽപ്പിച്ച ഉഹ്ദ് യുദ്ധത്തിൽ ശത്രുപക്ഷത്തെ സൈന്യാധിപനായിരുന്നു. അതിന് ശേഷം ആ സംഭവം അദ്ദേഹത്തെ വല്ലാതെ വേട്ടയാടിയിരുന്നു. പ്രവാചകനെ കണ്ട് മാപ്പിരക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും മദീനയിൽ ചെന്ന് പ്രവാചക സന്നിധിയിൽ വെച്ച് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പിന്നെയുള്ള മുസ്ലീംകൾക്ക് നേരെയുണ്ടായ യുദ്ധങ്ങളിൽ ഇസ്ലാമിന്റെ പടവാളായി യുദ്ധങ്ങളിൽ നിന്ന് യുദ്ധങ്ങളിലേക്ക് കുതിക്കുകയായിരുന്നു ഖാലിദിന്റെ ബാക്കിയുള്ള ജീവിതം. ശഹീദാ (രക്ത സാക്ഷി) കാൻ ആഗ്രഹിച്ച് ശത്രു നിരയിലേക്ക് ഇടിച്ചു കയറി യുദ്ധം ചെയ്യലായിരുന്നു ഖാലിദ് ഓരോ യുദ്ധത്തിലും അനുവർത്തിച്ചത്. പക്ഷെ രക്തസാക്ഷിയാകാനുള്ള അനുഗ്രഹം അദ്ദേഹത്തിന്നുണ്ടായില്ല. മരണത്തിന് മുമ്പ് തനിക്ക് സാധിക്കാതെ ശഹീദ് പദവിയുടെ കാര്യത്തിൽ വളരെ ദുഃഖിതനായിരുന്നു. ഖാലിദ് ഇബ്നു വലീദിന്റെ സംഭവബഹുലമായ ചരിത്രമാണ് ഈ ഡോക്യൂമെന്ററിയിലൂടെ അനാവരണം ചെയ്യുന്നത്.
എല്ലാവരും ഇത് പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ശബ്ദം : ബന്ന ചേന്ദമംഗലൂർ
നിർമ്മാണം : സമീമാർട്ട് മൂവീസ്
സ്റ്റുഡിയോ : സമീക്ഷ ഡിജിറ്റൽ മീഡിയ