ഏറെ നാളുകള്‍ക്കു ശേഷമാണ് വീണയും അമനും കഴിഞ്ഞ ദിവസം വീണ്ടും കണ്ടുമുട്ടിയത്. എറണാകുളം മറൈന്‍ ഡ്രൈവിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് മുന്നിലെ ആ കൂടിക്കാഴ്ച വീണയ്ക്ക് ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധിക്കില്ല. വീണയെ കാത്തുനിന്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ ബോള്‍ഡായിട്ടാണ് വീണ നിന്നതെങ്കിലും ഉള്ളില്‍ ചങ്കുപറിച്ചു കൊടുക്കുന്ന വേദനയായിരുന്നു അവര്‍ അനുഭവിച്ചിരുന്നത്. അതു വ്യക്തമാക്കുന്നതാണ് എറണാകുളം മറൈന്‍ ഡ്രൈവിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ഇരുവരും എത്തിയ ദൃശ്യങ്ങള്‍. ഇവിടുത്തെ ഫാമിലി കോര്‍ട്ടിലാണ് വീണാ നായരുടെയും അമന്റെയും ഡിവോഴ്സ് വര്‍ക്കുകള്‍ നടന്നത്. സ്വന്തം ചേട്ടനൊപ്പമാണ് വീണ കോടതിയില്‍ എത്തിയത്. തുടര്‍ന്ന് മുകള്‍ നിലയിലെ കോടതി വരാന്തയിലെ ബെഞ്ചില്‍ തനിച്ചിരുന്ന വീണയ്ക്കരികിലേക്ക് അമന്‍ വന്നിരിക്കുന്നതും ഇരുവരും ഏറെ നേരം സംസാരിക്കുന്നതും കാണാം.
#ambadi #veenanair #rjaman #divorce #familycourternakulam #marinedrive, #ernakulam #actress #malayalamactress #actresslife #malayalamfilmindustry #malayalamserialactress #rjaman #serialactress #me005 #mm012