എം.ജി.സോമൻ.
70-80 കാലഘട്ടങ്ങളിൽ മലയാള സിനിമയിലെ മുൻനിര നായകരിൽ ഒരാളായിരുന്നു ശ്രീ.എം.ജി.സോമൻ.24 വർഷത്തെ സിനിമ ജീവിതത്തിൽ നാനൂറോളം സിനിമകളിൽ അഭിനയിച്ചു.മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ,1973 ൽ പുറത്തിറങ്ങിയ ഗായത്രിയാണ് ആദ്യ സിനിമ.തുടർന്ന് ചുക്ക്, മാധവിക്കുട്ടി, മഴക്കാറ്എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.1975 ൽ സഹനടനുള്ള സംസ്ഥാന അവാർഡ് .ചിത്രം - ചുവന്ന സന്ധ്യകൾ.1976 മികച്ച നടനുള്ള സംസ്ഥാന അവാർഡ് (ചിത്രം - തണൽ, പല്ലവി ).1977 ൽ മാത്രം 49 ചിത്രങ്ങൾ അഭിനയിച്ചു.ചട്ടക്കാരി, രക്തമില്ലാത്ത മനുഷ്യൻ, ഇതാ ഇവിടെ വരെ ,നമ്പർ 20 മാദ്രാസ് മെയിൽ ,ലേലം സിനിമ വരെ അവിസ്മരണീയമായ എത്ര യെത്ര കഥാപാത്രങ്ങൾ. അമേരിക്കയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമായ ഏഴാം കടലിനക്കരയിലും സോമനായിരുന്നു നായകൻ. അവസാനമായി അഭിനയിച്ച ലേലത്തിലെ ആനക്കട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം വളരെ മികവുറ്റതാക്കി.എം ജി.ആർ നോടൊപ്പം " നാളെ നമതേ" എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കമലാഹാസൻ്റെ ഉറ്റ സുഹൃത്തായിരുന്നു സോമൻ.ഇവർ രണ്ടു പേരും ഒന്നിച്ചഭിനയിച്ച " കാത്തിരുന്ന നിമിഷം" എന്ന ചിത്രത്തിലെ ശാഖാ നഗരത്തിൽ ശശികാന്തം ചെരിയും എന്ന ഗാനവും ഗാന രംഗവും അതി മനോഹരമാണ്. അർജുനൻ മാഷിൻ്റെ ആദ്യകാല ഗാനമാണിത്. അദ്ദേഹം ചങ്ങനാശ്ശേരി SB കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.1997 ഡിസംബർ 12ന് അദ്ധേഹം ഈലോകത്തോട് വിട ചൊല്ലി. ഇഷ്ടതാരത്തിന് ആദരവോടെ.
ഫിലിപ്പ്.കെ.വൈ.
Thanks
Sujatha soman
Saji soman
Sindhu soman
&
See with eliza ( Dorphin & Eliza ) : https://youtu.be/9wuaodLxAgY