MENU

Fun & Interesting

Malakkappara KSRTC Bus Trip | Chalakkudy Malakkappara KSRTC Bus Tour | KSRTC യുടെ മലക്കപ്പാറ ടൂർ

TRIPPY MACHAN 50,087 2 years ago
Video Not Working? Fix It Now

Tour Booking Number 9074503720 തൃശൂർ ജില്ലയിലെ അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ള ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം. വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽനിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്. മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലാണ് ലോവർ ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോലയാർ ഡാം മലക്കപ്പാറയിൽനിന്ന് വാൽപ്പാറയിലേക്ക് പോകുന്ന വഴിയിൽ ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) ദൂരത്തിലായി സ്ഥിതിചെയ്യുന്നു. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻറേയും മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻറെയും കീഴിലുള്ള കേരള വനം വകുപ്പിൻറെ വനപ്രദേശം എന്നിവയുൾപ്പെട്ടതാണ് ഈ പ്രദേശം. വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങളെ ഈ പ്രദേശത്തു കണ്ടെത്തിയിട്ടുണ്ട്. ധാരാളം ആനകളും മറ്റു വന്യ മൃഗങ്ങളും ഈ കാട്ടില്‍ ഉണ്ട് Malakkappara KSRTC Bus Trip - Chalakkudy Malakkappara KSRTC Bus Tour - KSRTC യുടെ മലക്കപ്പാറ ടൂർ #malakkappara #ksrtcjunglesafari #ksrtcmalakkappara

Comment