കൃഷ്ണനായി ആടിത്തിമിർത്തു മഞ്ജു ആസ്വാദക മനസ്സിന്റെ ഉയരങ്ങളാണ് കീഴടക്കുന്നത് | Manju warrier Dance
മലയാളികള് ഏറെ ആഗ്രഹിച്ച തിരിച്ചുവരവുകളില് ഒന്നായിരുന്നു മഞ്ജു വാര്യരുടേത്. സിനിമയില് നിന്ന് മാറിനിന്നതോടെ നൃത്തവേദികളോടും വിടപറയുകയായിരുന്നു മഞ്ജു. വിവാഹവും ദാമ്പത്യജീവിതവും എല്ലാമായി സിനിമയില് നിന്ന് മാത്രമല്ല സോഷ്യല് മീഡിയയില് നിന്നുപോലും മലയാളത്തിന്റെ പ്രിയ നടി മാറി നില്ക്കുകയായിരുന്നു. വലിയ കാലതാമസമെടുത്തെങ്കിലും മഞ്ജുവിന്റെ തിരിച്ചുവരവ് അക്ഷരാര്ത്ഥത്തില് അതിഗംഭീരമായിരുന്നു. സിനിമയിലേയ്ക്കും സോഷ്യല് മീഡിയയിലേയ്ക്കും മാത്രമായിരുന്നില്ല, മനപ്പൂര്വ്വം മാറ്റിനിര്ത്തപ്പെട്ട തന്റെ എല്ലാ ഇഷ്ടങ്ങളിലേയ്ക്കും ആയിരുന്നു. ഈ തിരിച്ചുവരവിനാണ് മലയാളികളും ഇപ്പോള് സാക്ഷ്യം വഹിച്ചത്. ഫെസ്റ്റിവല് വേദിയില് കൃഷ്ണനായി ആടിത്തിമിര്ത്ത മഞ്ജു ആസ്വാദക മനസ്സിന്റെ കൂടുതല് ഉയരങ്ങളാണ് കീഴടക്കുന്നത്. സൂപ്പര് ലേഡിയുടെ തിരിച്ചുവരവിനെ കരുത്തിന്റെ പെണ് പ്രതീകം എന്നാണ് സോഷ്യല് മീഡിയ വിശേഷിപ്പിക്കുന്നത്. #manjuwarrier #manjuwarrierfans #danceperfomance #dancevideo #danceschool #soorya #radheshyam #kerala #latest #latestnewstoday #actress #ayishamovie #movierelease