MENU

Fun & Interesting

MOTIVATION CLASS OF MAGICIAN PROF:MUTHUKAD

Thrikkarthika Vision 1,752,418 lượt xem 5 years ago
Video Not Working? Fix It Now

PROFESSION AND FAMILY LIFE ARE TWO.DON'T MIX IT UP....
തൊഴിലിനെയും ജീവിതത്തെയും വേർതിരിച്ചു കാണണമെന്ന് പ്രശസ്ത മജീഷ്യൻ മുതുകാട്. തൊഴിലും കുടുംബജീവിതവും കൂട്ടി കുഴയ്ക്കരുത്. ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും കൊല്ലം റാവിസിൽ നടക്കുമ്പോൾ മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മാതാപിതാക്കളും കുട്ടികളും അവരവരുടേതായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ തകരുന്നു. രക്ഷിതാക്കൾ നല്ലൊരു ശതമാനം വരെ ഇക്കാര്യത്തിൽ ഉത്തരവാദികളാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ മാതാപിതാക്കൾ പിന്നെ കുടുംബ സൗഹൃദത്തിനായി സമയം പങ്കിടണം. അവിടെ ജോലി സംബന്ധിച്ച് സംസാരിക്കരുത്. പിന്നെ കുടുംബാന്തരീക്ഷമാണ് വേണ്ടത്. അല്ലെങ്കിൽ വളരുന്ന കുട്ടികൾ രക്ഷിതാക്കളിൽ നിന്നും സ്വാഭാവികമായും അകലും. അവരെ യഥാർത്ഥ ദിശയിൽ എത്തിക്കാൻ മാതാപിതാക്കൾക്കാണ് ലക്ഷ്യബോധം വേണ്ടതെന്ന് മുതുകാട് പറഞ്ഞു.

Comment