ആത്മോപദേശശതകം
* മന്ത്രം 1
അറിവിലുമേറിയറിഞ്ഞിടുന്ന വൻ ത -
ന്നുരുവിലുമൊത്തു പുറത്തു മുജ്ജ്വലിക്കും
കരുവിനു കണ്ണുകള ഞ്‌ചുമുള്ളടക്കി -
ത്തെരുതെരെ വീണുവണങ്ങിയോതിടേണം
പദച്ഛേദം
അറിവിലും ഏറി/ അറിഞ്ഞിടുന്നവൻ തൻ
ഉരുവിലും/ ഒത്തു പുറത്തും/ ഉജ്ജ്വലിക്കും
കരുവിനു /കണ്ണുകൾ അഞ്ചും ഉള്ളടക്കി /
തെരുതെരെ വീണുവണങ്ങി/ ഓതിടേണം /
പദപരിചയം
അറിഞ്ഞിടുന്നവൻ തൻ - അറിയുന്നവന്റെ
ഉരുവിലും - അകത്തും
ഒത്തു പുറത്തും - തത്തുല്യമായി പുറത്തും
അറിവിലും ഏറി - കണ്ടും ചിന്തിച്ചും മറ്റും അറിയാവുന്ന അറിവുകൾക്കതീതമായി
ഉജ്ജ്വലിക്കും കരുവിന് - പ്രകാശിക്കുന്ന ആത്മസത്തയെ അറിയുന്നതിനായി
കണ്ണുകൾ അഞ്ചും ഉള്ളടക്കി- അഞ്ചു ജ്ഞാനേന്ദ്രിയങ്ങളേയും അത്മാഭിമുഖമാക്കി
തെരുതെരെ - ധാരമുറിയാത്ത രീതിയിൽ
വീണുവണങ്ങി - ഗുരുവിൽ, കരുവിൽ സമർപ്പിതനായി സ്വാധ്യായം ചെയ്യണം