MENU

Fun & Interesting

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം | Oachira Parabrahma Temple | ഐതിഹ്യവും ചരിത്രവും

Wide Angle Vibes 324,041 1 year ago
Video Not Working? Fix It Now

കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌[അവലംബം ആവശ്യമാണ്] ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ "ഈശ്വരൻ" എന്ന് പറയപ്പെടുന്ന "പരമാത്മാവ്" അഥവാ അരൂപിയായ "നിർഗുണ പരബ്രഹ്മം" തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്‌മാവായും, സാത്വിക ഗുണമുള്ള വിഷ്ണുവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്‌ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം.ഓച്ചിറ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു വേദാന്ത പഠന ശാല ഒരു നൂറ്റാണ്ട് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു . 'ഓണാട്ട് ചിറ' എന്നത് ലോപിച്ചാണ് ഓച്ചിറ ആയതെന്നാണ് ചില ചരിത്രകാരൻമാർ ഊഹിക്കുന്നത് . ഓച്ചിറ പരബ്രഹ്മത്തെ (ശിവൻ) ആരാധിച്ചാൽ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. #templesofindia #templesofkerala #keralahistory

Comment