MENU

Fun & Interesting

മഴക്കാലത്ത് ഇത്രയും പൂക്കളോ? ആനിച്ചേച്ചിയുടെ സീക്രെട്ട് ടിപ്സ് അറിയാം / ORCHID CARE IN RAINY SEASON

Naipunya 52,597 lượt xem 8 months ago
Video Not Working? Fix It Now

#orchid #orchidcare #orchidcollection #orchids #orchidslover #orchidworld #orchidlovers #orchidfarm #orchidmalayalam #orchidkerala #orchidcareinmalayalam #orchidcaretips #orchidfertilizer #orchidpesticide #orchidgreenhouse #orchidwatering #orchidfloweringtips #orchidflower #orchidflowers #orchidsdendrobium #orchidmokara #orchidpotting #orchidpottingmix
#naipunya #homegarden #gardentour #garden #gardening #plants



ഓർക്കിഡ് പോട്ട് ചെയ്യുന്നത് മുതൽ പൂക്കൾ വരുന്നത് വരെ:
https://youtu.be/nd0pWlVU39Q

ആനി ചേച്ചിയുടെ അത്ഭുത വളങ്ങൾ : https://youtu.be/j5OWgddB-CM

ഓർക്കിഡ് മഴക്കാല പരിചരണം :
https://youtu.be/3J2B0fq-7yE



How to care for an orchid in rainy season?

ഫ്ലവർ ഷോ കാണാൻ എന്തിനാണ് ഊട്ടിയിലും ബാംഗ്ലൂരും പോകുന്നത് വീട്ടിൽ ഓർക്കിഡ് ഫ്ലവർ ഷോ ഒരുക്കി എല്ലാവരെയും അതിശയപ്പെടുത്തിയ ആനിചേച്ചിയുടെ വീട്ടിലേക്ക് ഞങ്ങൾ നടത്തിയ ഗാർഡൻ വിസിറ്റ് ആണ് ഈ വീഡിയോ. എപ്പോഴും വ്യത്യസ്തകൾ ആഗ്രഹിക്കുന്ന ആനിചേച്ചി തന്റെ പൂന്തോട്ടം കവർ ചെയ്ത മുൻ വിഡിയോകളെ അപേക്ഷിച്ച് എങ്ങനെ വ്യത്യസ്തവും മനോഹരവുമാക്കും എന്ന ചിന്തയിലാണ് ഇത്തവണയും ഞങ്ങളെ സ്വീകരിച്ചത്. ഈ വിഡിയോയിൽ കൂടെ മറ്റ് ആർക്കും പറഞ്ഞു കൊടുക്കാത്ത തന്റെ വിജയ രഹസ്യം വെളിപ്പെടുത്തുകയാണ് ആനിചേച്ചി. ഓർക്കിഡ് പോട്ടിങ് മുതൽ വെള്ളം, വളം, കീടനാശിനി പ്രയോഗം, ഒച്ചിനെ തുരത്തൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചേച്ചി മുൻ വിഡിയോകളിൽ നമ്മളോട് പറഞ്ഞു തരുന്നുണ്ട്. ഓർക്കിഡ് സമ്പൂർണ്ണ പരിചരണം എന്ന രീതിയിൽ എല്ലാവർക്കും റെഫർ ചെയ്യാവുന്ന ഡോക്യൂമെന്ററി ആയിട്ടാണ് മുൻ വീഡിയോകൾ ഞങ്ങൾ ചെയ്തത്. ഈ വിഡിയോയിൽ മഴക്കാലത്ത് ഓർക്കിഡ് എങ്ങനെയാണ് പരിചരിക്കേണ്ടത് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. തുടക്കക്കാർക്ക് മുതൽ വലിയ രീതിയിൽ ഓർക്കിഡ് കൃഷി ചെയ്യുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ആർക്കും എളുപ്പം മനസ്സിലാകുന്ന തരത്തിലാണ് ചേച്ചി സംസാരിക്കുന്നത്. വീഡിയോ കണ്ട് എന്ത് സംശയം ഉണ്ടെങ്കിലും നിങ്ങൾക്ക് ആനിചേച്ചിയെ വിളിച്ച് ചോദിക്കാവുന്നതാണ്. അതോടൊപ്പം നിങ്ങൾക്ക് ചെടികൾ വാങ്ങാൻ ആഗ്രഹം ഉണ്ടെകിൽ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ഉള്ള ആനിച്ചേച്ചിയുടെ വീട്ടിൽ വന്ന് ഇഷ്ടപെട്ട ചെടികൾ തിരഞ്ഞെടുക്കാവുന്നതാണ്. പൂക്കൾ നിറഞ്ഞ ചെടികൾ മുതൽ തൈകൾ വരെ ഇവിടെ ലഭ്യമാണ്. എല്ലാം നല്ല ആരോഗ്യമുള്ള ചെടികൾ ആണ് എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത.

ആനി ചേച്ചിയെ വിളിക്കേണ്ട നമ്പർ : 9961944054 (Annie Orchid, Contact number )

അതുപോലെ നിങ്ങളുടെ മനോഹരമായ ഹോം ഗാർഡൻ ഞങ്ങളുടെ ചാനലിലൂടെ മറ്റുള്ളവരെ കാണിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങളെ വാട്സാപ്പ് ചെയ്യാവുന്നതാണ്. നമ്പർ : 9745003522

Comment