MENU

Fun & Interesting

Palakkad Ramachandran Kathi, Pallassana വ്യത്യസ്തമായ കത്തികളുടെ നിർമാണം.

Outtake Collective 96,571 11 months ago
Video Not Working? Fix It Now

അന്യം നിന്ന് പോകുമായിരുന്ന തങ്ങളുടെ കുലത്തൊഴിലിലൂടെ കേരളത്തിന്റെ പെരുമ വാനോളം ഉയർത്തിയിരിക്കുകയാണ് പാലക്കാട് പല്ലശ്ശനയിലുള്ള രാമചന്ദ്രനും സഹോദരങ്ങളും. രാമചന്ദ്രൻ കത്തികൾ എന്ന പേരിൽ പ്രസിദ്ധമായ ആയുധങ്ങൾ മൂർച്ച കൊണ്ടും, നിർമ്മാണത്തിലെ കണിശത കൊണ്ടും, സൗന്ദര്യം കൊണ്ടുമെല്ലാമാണ് ലോകശ്രദ്ധ ആകർഷിച്ചത്. ഇരുമ്പിനെ മുറിച്ചാൽ പോലും മൂർച്ച പോകില്ല എന്നതാണ് ഇവരുടെ ആയുധങ്ങളുടെ പ്രത്യേകത. ജപ്പാൻ, സെർബിയ പോലുള്ള ലോകത്തിന്റെ പല ഭാഗങ്ങളിൽ കാണപ്പെടുന്ന കത്തികളും മറ്റ് ആയുധങ്ങളും തനതായ രീതിയിൽ ഇവർ നിർമ്മിക്കുന്നു. ഒരുകാലത്ത് ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം നടന്നിരുന്ന പ്രധാന എക്സിബിഷൻസിൽ എല്ലാം സ്ഥിര സാന്നിധ്യമായിരുന്നു രാമചന്ദ്രൻ കത്തികൾ. അങ്ങനെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ആ നാടിന്റെ സംസ്കാരത്തിന് ഇണങ്ങുന്ന രീതിയിലുള്ള ആയുധങ്ങൾ ഇവർ നിർമ്മിച്ചു നൽകുന്നു. തനതായ പാരമ്പര്യ രീതികൾ അവലംബിക്കുമ്പോഴും പുതിയ ടെക്നോളജികളെ കൂടെ കൂട്ടിയിണക്കി പുതിയ ലോകത്തിൽ നവീന ഉൽപന്നങ്ങളുമായാണ് രാമചന്ദ്രൻ ഇൻഡസ്ട്രീസിന്റെ യാത്ര. #knifemaking #ramachandran #traditionalart #palakad #pallassana Ramachandran Knives Ramachandra Industries Thallumannam Pallassana (Po) Palakkad.678505 Near Villege Office Pallassana Mob: 9747210217 @vinuchirayath https://www.facebook.com/profile.php?id=100091690737221

Comment