*****************************
Updates after feedbacks : വളരെയധികം ഫീഡ്ബാക്കുകൾ ഈ വീഡിയോയെപ്പറ്റി എനിക്ക് ലഭിക്കുകയുണ്ടായി....എല്ലാവർക്കും നന്ദി..🙏
ആ ഫീഡ്ബാക്സ് ഇനിയുള്ള കാഴ്ചക്കാർക്കു വേണ്ടി ഞാനിവിടെ രേഖപ്പെടുത്തുന്നു.
# ഏകദേശം 60% ആളുകൾക്ക് വളരെ നല്ലരീതിയിലും👌 , 20% ആളുകൾക്ക് മോശമല്ലാത്ത രീതിയിലും🙂 ബാക്കിയുള്ള 20 % ത്തിന് നിരാശകരമായ രീതിയിലുമുള്ള😭 റിസൾട്ട് ആണ് ഇത്തരത്തിൽ ഹെന്ന ഉപയോഗിച്ചതിലൂടെ കിട്ടിയത്.
ഇതിനുള്ള കാരണങ്ങൾ പലതായിരിക്കും
1 . ഹെന്നയുടെ ക്വാളിറ്റി
2 . അതിൽ വന്ന ചേരുവകളുടെ വ്യതാസവും , പ്രയോഗിച്ച രീതിയും
3 . മുടിയിൽ ഉള്ള ഡൈ , എണ്ണമയം ഇവയുടെ സാന്നിദ്ധ്യം
4. ഓരോരുത്തരുടെയും ഹെയർ ടൈപ്സ് .
ഇതൊക്കെയായിരിക്കാം നമ്മൾ ഉദ്ദേശിച്ച റിസൾട്ട് കിട്ടാതെ വരുന്നതിന്റെ കാരണം.
ഇതു ഉറപ്പായിട്ടു പറയാനും , ഈ വീഡിയോ ചെയ്യാനുമുള്ള കാരണം ഞാൻ വര്ഷങ്ങളായി ഈ ഹെന്ന ഉപയോഗിക്കുകയും വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ ആണ്.
ഈ വീഡിയോ എന്നല്ല ഞാൻ ചെയ്യുന്ന ഓരോ ബ്യൂട്ടി വിഡിയോയും ഞാൻ പരീക്ഷിച്ചു മനസിലാക്കിയതോ , എനിക്ക് ഉത്തമമായ ബോധ്യമുള്ള കാര്യങ്ങളോ മാത്രമാണ്.
ചെയ്യുന്ന കാര്യങ്ങളിലെ സത്യസന്ധത എനിക്ക് പ്രാണനെപ്പോലെ വിലപ്പെട്ടതും , വെറും പരീക്ഷണത്തിന് വേണ്ടി ഇതു വരെ ഒരു ബ്യൂട്ടി വീഡിയോയും ചെയ്തിട്ടില്ല എന്നും , ഇനി ചെയ്യുകയുമില്ല എന്നും എല്ലാവരെയും വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടി അറിയിക്കുവാനും ഈ അവസരം ഞാൻ ഉപയോഗിക്കുന്നു, 🙏🙏
*****************************
Thanks for watching this video and
❤️ Please S U B S C R I B E for future updates...
Please Follow me on ! ❤️
facebook : https://www.facebook.com/ranislittleworld
instagram : https://www.instagram.com/ranislittleworld
twitter : https://twitter.com/ranistweets
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി