MENU

Fun & Interesting

മുള്ളൻ പന്നിക്ക് മുള്ള് തെറിപ്പിക്കാൻ കഴിയില്ല Porcupines can't shoot their quills #മുള്ളൻപന്നി

Vijayakumar Blathur 262,128 1 year ago
Video Not Working? Fix It Now

Porcupines shooting their quills is a common misconception, but the quills still pose a serious threat, and it can be difficult to remove them because each one has backward-facing barbs that act as grappling hooks after they pierce skin മുള്ളൻ പന്നിയെ ആക്രമിച്ച പുലികളും കടുവകളും പലതും ചത്തുപോയ വാർത്തകൾ ഏറെ ഉണ്ട്. തറച്ച മുള്ളുകൾ പറിച്ച് കളയാൻ കഷ്ടപ്പെടുന്ന വിഡിയോകൾ കണ്ടിട്ടുണ്ടാവും. മുള്ളൻ പന്നി മുള്ളുകൾ അമ്പ് പോലെ എയ്ത് കൊള്ളിക്കും എന്ന പരമ്പരാഗത അന്ധവിശ്വാസം നമ്മുടെ നാട്ടിൽ ഇപ്പഴും ഉണ്ട്. എയ്യൻ പന്നി എന്ന പേര് പോലും ഉണ്ട്. പക്ഷെ അങ്ങിനെ ഒരു കഴിവ് ഇതിനില്ല. അങ്ങോട്ട് പോയി ചോദിച്ച് വാങ്ങുന്നതാണ് മുള്ളുകൾ അധികവും. അങ്ങിനെ തറച്ച മുള്ളുകൾ ഒന്ന് കുടഞ്ഞ് കളഞ്ഞാൽ ഊരിപ്പോകില്ലെ - പിന്നെന്താണ് പ്രശ്നം എന്ന് നമ്മൾ കരുതും. പക്ഷെ അതങ്ങിനെ ഊരിപ്പോവില്ല. പലപ്പോഴും പുലികളുടെയും കടുവകളുടെയും കാട്ട് നായ്ക്കളുടെയും അന്തകനാണ് മുള്ളൻ പന്നി . എതയോ കടുവകൾ മനുഷ്യരെയും വളർത്തുമൃഗങ്ങളേയും തീനികളായി മാറിയത് മുള്ളൻ പന്നിയുടെ മുള്ള് മൂലമാണ്. ആ മുള്ളാണെങ്കിൽ വെറും രോമവും ! നല്ല മൂർച്ചയുള്ള കൂർത്ത ഉറപ്പാർന്ന മുനയുള്ള ഈ മുൾ രോമം കുത്തിക്കയറുന്നത് മനസിലാക്കം. പക്ഷെ അതു കയറിക്കഴിയുന്നതോടെ കഥ മാറും. പുലികളും കടുവകളും ഇതിനു മുന്നിൽ സുല്ലുപറയും. തീറ്റകിട്ടിയ ആക്രാന്തത്തിൽ ഇതിനെ കയറിപ്പിടിക്കാൻ ശ്രമിച്ചാൽ പണി പാളും. മുള്ളൂകളുടെ അഗ്ര ഭാഗം പ്രത്യേക സ്വഭാവം ഉള്ളതാണ്. ഉള്ളീലേക്ക് കയറിയതുപോലെ വേഗത്തിൽ കുടഞ്ഞ് കളഞ്ഞ് ഒഴിവാക്കാം എന്നു കരുതേണ്ട. വലിച്ചാൽ ഊരിക്കിട്ടത്തവിധം ലോക്ക് ചെയ്യപ്പെടും എന്നു മാത്രമല്ല ദേഹത്തെ മസിലുകൾ വേദനകൊണ്ട് സങ്കോചിക്കും തോറും കുറേശെയായി ഇത് ആഴത്തിലേക്ക് ആഴ്ന്നു പോയ്ക്കൊണ്ടിരിക്കും. മുള്ളുകളുടെ ഒന്നര ഇഞ്ച് മുനഭാഗം സൂക്ഷ്‌മായി നിരീക്ഷിച്ചാൽ ആയിരക്കണക്കിന് മൈക്റോസ്കോപ്പിക്ക് ശൽക്കങ്ങൾ കാണാം. പിറകിലേക്ക് മുനയുള്ള വജ്രരൂപികളായ ആരുകൾ ഒന്നിനു മീതെ ഒന്നായുള്ള അടരുകളായി ഷിംഗ്ഗിൾസ് ഷീറ്റ് പോലെ ചേർന്ന്കിടക്കുന്നത് കാണാം. സാധാരണ ഉണങ്ങി നിൽക്കുന്ന സമയങ്ങളിൽ അവ പരസ്പരം ഒട്ടി കിടക്കും. ഉള്ളിലേക്ക് കയറുന്ന നേരം ഇവ ചേർന്ന് നിന്ന് മുനയായി പ്രവർത്തിക്കുമെങ്കിലും മാംസത്തിനുള്ളിൽ എത്തിയാൽ , അവിടത്തെ ചൂടും നനവും ഏൽക്കുന്നതോടെ ഇവ പൊങ്ങി ഉയരും . അതോടെ ഇത് മുള്ളിന് പിറകിലേക്ക് നീങ്ങാൻ പറ്റാത്ത കൊളുത്തുകളായി അവ മാറും. എങ്കിലും മുന്നോട്ടുള്ള സഞ്ചാരം തടസപ്പെടുത്തുകയും ഇല്ല. മസിലുകൾ വേദനകൊണ്ട് സങ്കോചിക്കുന്നതിനനുസരിച്ച് ഇവ കൂടുതൽ ആഴത്തിലേക്ക് സ്വയം സഞ്ചരിച്ച് ലോക്കായികൊണ്ടിരിക്കും. വലിച്ച് ഊരാൻ ശ്രമിച്ചാൽ കൊളുത്തി മുറിവും വേദനയും ഉണ്ടാക്കും. അതിനാൽ തന്നെ പുള്ളിപ്പുലികൾ പോലും പലപ്പോഴും കൈയിലും മുഖത്തും വായിലും കൊണ്ട മുള്ളുകൾ നീക്കം ചെയ്യാൻ പല സർക്കസും നടത്തും. കുറച്ച് ദിവസം കൊണ്ട് ഭക്ഷണം കഴിക്കാനാവാതെ പട്ടിണി കിടന്ന് ചത്തുപോകാറും ഉണ്ട്. കണ്ണിൽ കൊണ്ടാൽ പതുക്കെ കാഴ്ച നഷ്ടമാകുകയും ചെയ്യും. ഭീഷ്‌മരുടെ ശരപഞ്ചരം പോലെ മുഖത്ത് നിറയെ മുള്ളുകളുമായി വളർത്തു നായകൾ പൊന്തകളിൽ ഇവരുമായി യുദ്ധം കഴിഞ്ഞ് കീ കീ കീ എന്നു കരഞ്ഞ് ഓടിവരാറുണ്ട്. ഇവരുടെ മുള്ളുകൾ യജമാനൻ എങ്ങിനെയെങ്കിലും നീക്കം ചെയ്തുകൊടുക്കുമെങ്കിലും പുലികളേയും കാട്ട് മൃഗങ്ങളേയും മുള്ളെടുത്ത് സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ ഈ മുള്ളുകൾ അവരുടെ അന്തകരാകും. facts about The Indian crested porcupine (Hystrix indica) #biology #nature #malayalamsciencechannel #ശാസ്ത്രം #സയൻസ് #science facts #മുള്ളൻ പന്നി #porcupine #ഇന്ത്യൻ #Indian crested porcupine #Hystrix indica Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes. This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , retails etc. through visual illustration. This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism comment news reporting teaching scholarship and research. Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favor of fair use.

Comment