പ്രസവ ശേഷമുള്ള ആദ്യ ആഴ്ചകളിൽ വളരെ സൂക്ഷ്മതയോടെ സ്ത്രീയുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വിശ്രമം, പ്രസവശേഷം ശരീരം പൂർവ സ്ഥിതിയിലേക്കെത്താനും മുലപ്പാലിന്റെ അളവും ഗുണവും ഉറപ്പുവരുത്താനും സഹായിക്കുന്ന പ്രസവരക്ഷ മരുന്നുകളുടെ ഉപയോഗം എന്നിവയോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രസവശേഷമുള്ള മരുന്നുകുളി /വേതുകുളി.
മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത പക്ഷം ഒരു ഡോക്ടറുടെ നിർദേശപ്രകാരം, സുഖപ്രസവമാണെങ്കിൽ അഞ്ചാം ദിവസം മുതലും fസിസേറിയനാണെങ്കിൽ പത്തു ദിവസത്തിന്
ശേഷവും (ചിലരിൽ രണ്ട് ആഴ്ചയ്ക്ക് ശേഷം ) വേതുകുളി ആരംഭിക്കാവുന്നതാണ്. 14 മുതൽ 28 ദിവസം വരെ ഇത് തുടരാം.
ശരീരത്തിൽ തൈലം/കുഴമ്പ് പുരട്ടി (സിസേറിയൻ മുറിവ് ഭാഗം ഒഴിവാക്കി ), വേതുവെള്ളം സഹിക്കാവുന്ന ചൂടിൽ പുറമെ ഒഴിച്ച് കുളിപ്പിക്കാം.
ഇലകൾ
----------------
പേരയില
പഴുത്ത പ്ലാവില
പച്ച പ്ലാവില
മാവിന്റെ ഇല
പൂവരശു
പുല്ലാനി
ഒങ്
ഇഞ്ചി പുല്ലു
പച്ച മഞ്ഞൾ
മച്ചിങ്ങ
പുളിയില