പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി തമ്പുരാട്ടിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയും വച്ചു നമസ്ക്കരിക്കുന്നതിനായി തിരുവനന്തപുരം കോട്ടയ്ക്കകത്തെ പുഷ്‌പാഞ്‌ജലി സ്വാമിയാർ മഠം സന്ദർശിച്ചപ്പോൾ. വസ്ത്രം, കാവിക്കട്ട, ചുക്ക്, കടുക്ക, ഗോപീചന്ദനം, പണം എന്നിവ സ്വാമിയാരുടെ തിരുമുമ്പിൽ വച്ച് പ്രദക്ഷിണം ചെയ്തു നമസ്ക്കരിക്കുന്നതിനെയാണ് 'വച്ചു നമസ്ക്കാരം' എന്നു പറയുന്നത്.