MENU

Fun & Interesting

ജയിലിൽ കിടന്നതോ സ്ഥാനാർഥിയാകാനുള്ള യോ​ഗ്യത, ആരാണീ രാഹുൽ മാങ്കൂട്ടത്തിൽ ? Rahul Mamkootathil

Mathrubhumi 217,820 lượt xem 4 months ago
Video Not Working? Fix It Now

ചോദ്യം എന്തായാലും ഉത്തരം കണിശമായിരിക്കും. കോൺ​ഗ്രസ് യുവനേതാക്കളിൽ പ്രധാനിയായ രാഹുൽ മാങ്കൂട്ടത്തലിനേക്കുറിച്ച് ചോദിച്ചാൽ ഇതായിരിക്കും അനുയോജ്യമായ വിശേഷണം. ഒരു സ്ഥാനാർഥിത്വം ഇത്രമാത്രം ചർച്ചയാവാൻ കാരണമെന്താണ്?   ആരാണ് രാഹുൽ മാങ്കൂട്ടത്തിൽ ?

ചാനൽ ചർച്ചകളിലെ സ്ഥിരം കോൺ​ഗ്രസ് പ്രതിനിധിയായ രാഹുലിനെ ഷാഫി പറമ്പിലിന് പകരമായി പാലക്കാട്ടേക്കയക്കാൻ കോൺ​ഗ്രസ് നേതൃത്വം അധികം സമയമെടുത്തില്ല. സമീപകാല ചരിത്രത്തിൽ തിരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് അധികം കണ്ടിട്ടുമില്ല. ഉടൻ വിമത സ്വരം ഉയർന്നു. ഒറ്റപ്പാലം കാരനായ യുവനേതാവ് പി സരിൻ ആരോപണങ്ങളുടെ കെട്ടഴിച്ച് ദിവസങ്ങൾക്കുള്ളിൽ മറുപാളയത്തിൽ ചേക്കേറി സ്ഥാനാർഥിയുമായി.  ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും പാർട്ടിക്ക് തെറ്റ് പറ്റിയെങ്കിൽ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വിഡി സതീശനും കെ സുധാകരനുമെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുലെന്ന് സതീശനും പുതിയ തലമുറയുടെ പ്രതീകമാണെന്ന് സുധാകരനും പറഞ്ഞു. 

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ 2006-ൽ കെ.എസ്.യു വിലൂടെയാണ് രാഹുൽ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തൊട്ടടുത്ത വർഷം കെ.എസ്.യുവിന്റെ അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റും യൂത്ത് കോൺഗ്രസിന്റെ പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമായി. പിന്നീട് യൂണിവേഴ്സിറ്റി കൗൺസിലർ, കെ.എസ്.യു, ജില്ലാ പ്രസിഡൻറ്, എൻ.എസ്.യു.ഐ, ദേശീയ സെക്രട്ടറി, കെ.എസ്.യു, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി, അംഗം, യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അങ്ങനെ 18 വർഷം കൊണ്ട് പാർട്ടിയിലെ വിവിധ ചുമതലകൾ, പദവികൾ. 

ഒടുവിൽ 2023ൽ യൂത്ത് കോൺ​ഗ്രസിന്റെ സംസ്ഥാന പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മത്സരത്തിൽ രണ്ടാം സ്ഥാനത്ത് വന്ന അബിൻ വർക്കിയേക്കാൾ 53,398 വോട്ടുകൾ നേടിയായിരുന്നു രാഹുലിന്റെ മിന്നുംവിജയം. കെഎസ്.യുവിന്റെ യൂണിറ്റ് മുതൽ നാഷണൽ കമ്മിറ്റിവരെ  പ്രവർത്തിക്കാൻ അവസരം കിട്ടിയ തനിക്കാണോ അടിത്തട്ടിലുളള പ്രവർത്തന പരിചയമില്ലെന്ന് പറയുന്നതെന്ന് രാഹുൽ തന്നെ പലയിടത്തും ചോദിച്ചിട്ടുണ്ട്.

Inshort: Rahul Mankoothathil, a prominent young Congress leader, is the party`s candidate for Palakkad. His nomination sparked controversy, with some questioning his experience. Learn more about his journey and why he`s making headlines.
#rahulmamkootathil #congress #palakkad

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p

Comment