Real Story behind Daniel Defoe‘s classic fictional novel Robinson Crusoe.
ചിലിയൻ തീരങ്ങളിൽ നിന്നും 670 കിലോമീറ്ററുകൾ പടിഞ്ഞാറു മാറി പസഫിക്ക് സമുദ്രത്തിനടിയിൽ അഗ്നിപർവ്വതങ്ങളുടെ ഒരു നിരതന്നെ മുങ്ങികിടപ്പുണ്ട്. അതിൽ ഉയരംകൂടിയ മലകളുടെ അഗ്രഭാഗങ്ങൾ കടൽപ്പരപ്പിനെ കീറിമുറിച്ച് മുകളിലേക്ക് പൊന്തിനിൽക്കുകയാണ്. കടലിനടിയിലെ ഈ കഥയറിയാത്തവർക്ക് അത് വെറും ദ്വീപുകൾ മാത്രമായി തോന്നും. പതിനായിരക്കണക്കിന് വർഷങ്ങൾ ആ കടൽത്തുരുത്തുകൾ ആരുടയും കണ്ണിൽപെട്ടില്ല. മീൻപിടുത്തക്കാരോ, കപ്പലുകളോ ഈ വഴി വന്നില്ല. മനുഷ്യസ്പര്ശമേല്ക്കാത്ത കന്യാവനങ്ങളായി ആ ദ്വീപുകളും, അതിലെ പ്രകൃതിയും നിലനിന്നു. എന്നാൽ വര്ഷം 1574 ആയപ്പോഴേക്കും ദ്വീപുകൾക്ക് ഈ ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി വന്നു. അതുവരെയും അജ്ഞാതമായിരുന്ന പുതിയ ലോകത്തിലേക്ക് സ്പാനിഷ് കപ്പലുകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്ന സമയമായിരുന്നു അത് . നവംബർ 28 ന് അതിലൊരു കപ്പൽ ഈ ദ്വീപുകളുടെ സമീപം എത്തിച്ചേർന്നു. കൊടുംവനങ്ങൾ നിറഞ്ഞ മൂന്ന് വലിയ ദ്വീപുകൾ! പിന്നെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു പാറക്കൂട്ടം. കപ്പലിലെ സ്പാനിഷ് ക്യാപ്റ്റൻ താൻ കണ്ടെത്തിയ പുതിയ ലോകത്തിലെ ദ്വീപുകൾക്കോരോന്നിനും പേരുകൾ ഇട്ടെങ്കിലും ആളുകൾ പിന്നീട് ആ ദ്വീപുകൾക്ക് അവയെ കണ്ടെത്തിയ ആ ക്യാപ്റ്റന്റെ പേരുതന്നെയാണ് വിളിച്ചത്. ഹ്വാൻ ഫെർണാഡസ് ഐലൻഡ്‌സ്!
============
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Facebook | https://www.facebook.com/JuliusManuelHisStories
Email: [email protected]
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks