MENU

Fun & Interesting

വൃക്കകളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണക്രമം | Renal Diet

Baby Memorial Hospital 202,122 4 years ago
Video Not Working? Fix It Now

നാടൊട്ടുക്കും സ്ഥാപിതമാവുന്ന വൃക്കരോഗചികിത്സാ കേന്ദ്രങ്ങളും ഡയാലിസിസ് കേന്ദ്രങ്ങളും വൃക്കരോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ അതിവേഗം വർദ്ധിച്ചു വരുന്നു എന്ന യാഥാർഥ്യത്തെയാണ് നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നത്. മാറുന്ന ജീവിതരീതികളും മാറുന്ന ഭക്ഷണക്രമവും ഏറ്റവുമധികം ഹാനികരമായി തീർന്നിരിക്കുന്നത് നമ്മുടെ വൃക്കകൾക്കാണ്. . വൃക്കകളുടെ ആരോഗ്യത്തെ സാവധാനം കാർന്നെടുക്കുന്ന പ്രധാന വില്ലൻ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.എപ്പോൾ തോന്നിയാലും തോന്നുന്ന അളവിൽ എന്തും തിന്നും എന്തും കുടിക്കും എന്ന രീതിയിൽ ജീവിക്കുന്നവർ തങ്ങളുടെ വൃക്കകളോട് അങ്ങേയറ്റം വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന വ്യക്തികളാണ് എന്ന് നിസ്സംശയം പറയാം . വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്ന ഭക്ഷണരീതികളെക്കുറിച്ചും ചെറുതും വലുതുമായ വൃക്കരോഗങ്ങൾ ഉള്ളവർ അവരുടെ ഭക്ഷണക്രമത്തിൽ കർശനമായും പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ചും Baby Memorial Hospital, Kozhikode - ലെ സീനിയർ നെഫ്രോളജിസ്റ്റും നമ്മുടെ സംസ്ഥനത്തിലെ തന്നെ ഏറ്റവും ആദ്യത്തെ വൃക്കരോഗവിദഗ്ധനുമായ Dr. Thomas Mathew M. സംസാരിക്കുന്നു. NB: വീഡിയോയെക്കുറിച്ചും വൃക്കരോഗങ്ങളെക്കുറിച്ചും നിങ്ങൾക്കുള്ള സംശയങ്ങൾ ചുവടെ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയാൽ ഡോക്ടർ തന്നെ മറുപടി നൽകുന്നതായിരിക്കും. Balanced diet to ensure the health of Kidneys | Diet for persons with Kidney Diseases Kidneys | Healthy Kidneys | Diet | Renal Diet | Kidney Diseases | Dialysis | Food Habits | Fast food | Kidney Transplant| Soft Drinks and Kidney Health | Kozhikode | Calicut | Kozhikode Food

Comment