കഥാപ്രസംഗം എന്ന കലാരൂപത്തിന് 2024-ൽ നൂറു വയസ്സ് തികയുകയാണ്. കഥാപ്രസംഗ ശതാബ്ദി വർഷം കഥാപ്രസംഗം എന്ന കലാരൂപത്തിന്റെ ഉത്ഭവ കഥ കഥാപ്രസംഗമായി തന്നെ അവതരിപ്പിക്കുകയാണ് പ്രശസ്ത കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ. ആദി കഥാപ്രസംഗകൻ സി. എ. സത്യദേവന്റെ ജീവിത കഥയിലൂടെയാണ് കഥാപ്രസംഗത്തിന്റെ ഉത്ഭവ കഥ വസന്തകുമാർ അവതരിപ്പിക്കുന്നത്. നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിന്റെ അത്ര പ്രശസ്തമല്ലാത്ത എന്നാൽ ഏറെ പ്രസക്തമായ ഒരേടാണ് 'സത്യദേവന്റെ കലാനിധി'.
കഥാപ്രസംഗ രചന, ഗാനരചന, ഈണം, അവതരണം - ഡോ. വസന്തകുമാർ സാംബശിവൻ
നിർമ്മാണം - വി. സാംബശിവൻ ഫൗണ്ടേഷൻ, കൊല്ലം.
#kathaprasangam #vasanthakumarsambasivan #kathaprasangammalayalam #kathaprasangam100 #kathaprasangakala100 #vsambasivan