Sthothra geetham paaduka nee maname
Sthothrageetham paduka | Binoy Chacko | Malayalam Christian Song
Malayalam Christian Devotional song.
Vocal : Binoy Chacko
സ്തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ
താഴ്ചയില്‍ എന്നെ ഓര്‍ത്തവനേ
വീഴ്ചയെന്നിയെ കാത്തവനേ
കാഴ്ചയാലല്ല വിശ്വാസത്താലെ
വാഴ്ചയേകി നിത്യം ചേര്‍ത്തവനേ
ശത്രുവിന്‍ തല തകര്‍ത്തവനേ
മാത്രയില്‍ ജയം തന്നവനേ
ശത്രു മുന്‍പാകെ മേശയൊരുക്കും
മിത്രനാം യേശുവെ സ്തുതി മനമേ
കഷ്ടവും മഹാ ശാസനയും
നിന്ദയുമുള്ള ദിനവുമിതേ
ഉള്ളം കലക്കും കള്ള സഹോദരര്‍
ഭള്ളുരചെയ്യുകിലെന്തു ഭയം
ആശിച്ച ദേശം കാണുകയായി
ക്ലേശമഖിലവും നീങ്ങുകയായ്
യേശു മണാളന്‍ ചേര്‍ത്തിടും വേഗം
മണവാട്ടിയായി നിന്നെ