MENU

Fun & Interesting

ഈ ഗാനം നിങ്ങൾക്കും പാടാൻ ആഗ്രഹമുണ്ടോ | Suchithra Shaji | Vayalar hits | Tutorial | Online music

Suchithra Shaji 1,783 lượt xem 20 hours ago
Video Not Working? Fix It Now

ഈ ഗാനം നിങ്ങൾക്കും പാടാൻ ആഗ്രഹമുണ്ടോ | Suchithra Shaji | Vayalar hits | Tutorial | Online music

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ
(നളചരിതത്തിലെ..) 2

ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
ചാപം മുറിച്ചൊരു ശ്രീരാമനോ 2
ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ
അഭിനിവേശങ്ങളെ വിരല്‍ തൊട്ടുണര്‍ത്തിയ
കാമുകനോ - കാമുകനോ
(നളചരിതത്തിലെ..)

അങ്കണപൂമുഖക്കളരികളില്‍ പൂഴി-
യങ്കം പയറ്റിയ ചേകവനോ 2
കച്ചകള്‍ മുറുക്കിയ കോമപ്പനോ
തച്ചോളിവീട്ടിലെ ഉദയനനോ
രണവീരനോ അവന്‍ യുവധീരനോ എന്റെ
രഹസ്യമോഹങ്ങളെ കുളിര്‍കൊണ്ടു മൂടിയ
കാമുകനോ - കാമുകനോ
(നളചരിതത്തിലെ..)


#suchithrashaji #tutorial #onlinemusic #malayalamevergreensongs #vayalarhits

Comment