ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം (2)
ഇരുൾ മൂടിയൊരി വഴിയിൽ എന്തുണ്ട് സ്വന്തം (2)
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം (2)
ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം….
ഭ്രാന്തായാൽ…..
ഭ്രാന്തായാൽ എന്തു സുഖം….
സകറാത്തുൽ മൗത്ത് എന്തു രസം …..
കൊടും കാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്(2)
ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക് (2)
കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക് (2)
കൊട്ടാരത്തിൽ ഇന്നത് ലൈലാന്റെ അറാക്ക്…..
ഭ്രാന്തായാൽ…..
ഭ്രാന്തായാൽ എന്തു സുഖം….
സകറാത്തുൽ മൗത്ത് എന്തു രസം …..
ഇനിയുമെത്രയോ നാളെൻ വഴിദൂരമുണ്ട്..
ലൈലാന്റെ ഖസ്റിൻ അലങ്കാരം കണ്ട്
അതിനാലെ നിസ്ക്കാരം ജംഉം ഖസ്റുണ്ട്
അവകാശിയായ് ഞാനല്ലാതെയാരുണ്ട്
The lyrics, tune and original Singer of this song is done by JABIR SULAIM, and it's released in Sukoon Sufi Scape 4 yrs back.