Sunil P Ilayidam പേർഷ്യൻ മഹാഭാരതത്തിനെകുറിച്ചു ചില ആലോചനകൾ
ഇന്ത്യയുടെ ആധുനികചരിത്രത്തില്‍ മറഞ്ഞുപോയ മഹാഭാരത പാഠങ്ങളില്‍ ഒന്നാണ് അക്ബര്‍ മഹാഭാരതത്തിന് കൊണ്ടുവന്ന വിവര്‍ത്തനം. റസ്മ്‌നാമ എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മഹാഭാരതം സമ്പൂര്‍ണമായി അക്ബറുടെ കാലത്ത് വിവര്‍ത്തനം ചെയ്യപ്പെട്ടു.
പേര്‍ഷ്യന്‍ ഭാഷയും സംസ്‌കൃതവും ഒരുമിച്ചറിയുന്ന പണ്ഡിതന്മാര്‍ കുറവായതുകൊണ്ട് സംസ്‌കൃതത്തില്‍ നിന്ന് ആദ്യം ഹിന്ദിയിലേക്കും ഹിന്ദിയില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്കും തര്‍ജ്ജമ ചെയ്ത ശേഷമാണ് അതിന്റെ പേര്‍ഷ്യന്‍ രൂപാന്തരണം ഉണ്ടാക്കിയത്.
ഈ ടെക്സ്റ്റ് എങ്ങനെ മുഗള്‍ കൊട്ടാരത്തില്‍ ഉപയോഗിക്കപ്പെട്ടത് എന്ന് അന്വേഷിച്ചാല്‍ ഒരു കൗതുകം കാണാനാകും. കൊട്ടാരത്തിലെ രാജാധികാരമാണോ മതാധികാരമാണോ പ്രധാനം എന്ന സംഘര്‍ഷം അക്ബറുടെ കാലത്ത് രാജാവിന്റെ പക്ഷവും ഉലമാക്കളുടെ പക്ഷവും തമ്മില്‍ നിലനിന്നിരുന്നു. അതില്‍ മതാധികാരത്തേക്കാള്‍ രാജാധികാരമാണ് പ്രധാനം എന്ന് സ്ഥാപിക്കുന്നതിന് ഉപയോഗിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നു കൂടിയാണ് മഹാഭാരതം. മഹാഭാരതത്തിലെ ശാന്തിപര്‍വ്വത്തിലെ ആശയങ്ങള്‍ വളരെ ശക്തമായി ഉന്നയിച്ചുകൊണ്ട് ഉലമാക്കള്‍ ഉയര്‍ത്തുന്ന മതാധികാരത്തെ രാജാധികാരത്തെ മുന്‍നിര്‍ത്തി ചെറുക്കുന്നത് അക്ബറുടെ കൊട്ടാരത്തിലെ പഠനപദ്ധതിയിലൊക്കെ കാണാന്‍ കഴിയുമെന്ന് ഒട്രിഡ് ട്രൂഷ്‌കെ അവരുടെ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം;
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് ശാഖകളിലും ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറിലും പുസ്തകം ലഭ്യമാണ്.
ഓണ്‍ലൈനില്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
https://dcbookstore.com/books/mahabharatham-samskarika-charithram-hard-cover