#vadakkan #thacholi #vadakara #navy_george
Malayanma_Vision
History | Folk | Culture
Channel Link
https://youtube.com/channel/UCJggWlrhwoZhLRx2P3Ug9wQ
Face Book: https://www.Facebook.com/MalayanmaVision
Instagram: https://www.Instagram.com/Malayanma_Vision
Twitter: https://twitter.com/Malayanma_Vision
Email
[email protected]
Telegram https://telegram.org/dl
+91 94952 00006 @malayanmavision
Whatsapp https://wa.me/message/3JTKYS4VLPKBC1
VLOG Presented by
Mr. Navy George
[email protected]
He is residing at Teekoy in Meenachil Taluk, Kottayam District, Kerala
Gadgets used for this video
DJI Osmo Pocket 2 creator combo
DJI Osmo Action Camera
Nikon D5600
Thacholi Manikkoth Temple
https://goo.gl/maps/fTwMEJoTg78jMxcD8
Total Video length 22 : 45 minutes
CAMERA BY
Er. Toji Antony
EDITED BY
Mr. Vishnu M.P Pala
Courtesy: Dr K Sreekumar Vadakkanpattukal Trichur: Kerala Sahithya Academy
Music credits:
Coco Islands by Scandinavianz https://soundcloud.com/scandinavianz
Creative Commons — Attribution 3.0 Unported — CC BY 3.0
Free Download / Stream: https://bit.ly/3hEhxNp
Music promoted by Audio Library https://youtu.be/JOhLI-e7Qk8
തച്ചോളി മാണിക്കോത്ത് കാവ്
പഴക്കം കൊണ്ടും പെരുമകൊണ്ടും മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്രം.
കടത്തനാടിന്‍റെ (ഇന്നത്തെ വടകര )
പേരും പ്രശസ്തിയും വാനോളമുയർത്തിയ വീരയോദ്ധാവായ ഒതേനൻ ജനിച്ചു വളർന്ന തച്ചോളി മാണിക്കോത്ത് തറവാട് കാലാന്തരത്തിൽ ക്ഷേത്രമായി മാറുകയായിരുന്നു.
അനേകം വീരയോദ്ധാക്കൾക്ക് പിറവി നൽകിയ "തച്ചോളി മാണിക്കോത്ത്
കളരി" നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി ക്ഷേത്ര സമുച്ചയത്തിൽ അതീവ പ്രാധാന്യത്തോടെ നില കൊള്ളുന്നു.
കളരിചുവടുകലാ വായ്ത്താരിയാലും
കളരി ഇന്നും സജീവമാണ്.
ചെറിയ കുട്ടികളടക്കം നിരവധിപ്പേർ ഇന്നും പൈതൃക കളരിയിൽ പഠനം നടത്തുന്നു.
ഏതു കളരികളിൽ നിന്നും കളരി അഭ്യസിച്ചാലും കടത്തനാടൻ കളരികളുടെ ആരൂഢ സ്ഥാനമായ തച്ചോളി മാണിക്കോത്ത് സന്ദർശിക്കാനായി എത്താറുണ്ട് ,
അഭ്യാസ കളരികളിൽ നിന്നും തച്ചോളി മാണിക്കോത്ത് കളരിയെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
ക്ഷേത്ര ശ്രീകോവിലിണ് തുല്യമായാണ് കളരിയെ പരിഗണിച്ചു പോരുന്നത്. പരാശക്തി സ്വയംഭൂവായി കുടികൊളളുന്ന ഇവിടെ 5 ഭാവങ്ങളിൽ ദേവിയെ പൂജിച്ച് വരുന്നു.
ഒപ്പം മൃത്യുഞ്ജയനായി മഹാദേവനും.
നൂറ്റാണ്ടുകൾ പഴക്കമുള്ള
കളരിയിലെ പൂജാധി കാര്യങ്ങൾ മഹാ ക്ഷേത്രങ്ങളിലെ പൂജകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഉത്സവനാളിലും , വിശേഷ അവസരങ്ങളിലും മാത്രമാണ് കളരിയിൽ പൂജ നടക്കുക.
മറ്റു കളരികളുമായും , ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട പരിഹാരകാര്യങ്ങൾക്കായും . ഭക്തർ ഇവിടേക്ക് എത്തിച്ചേരുന്നു.
കളരിയിലെ സങ്കല്പങ്ങളും പൂജകളും താഴെ പറയും വിധമാണ്.
1. ഭദ്രകാളി
മറ്റു കളരികളിൽ നിന്നും വ്യത്യസ്തമായി പൂത്തറയിൽ ജീവൽ പ്രതിഷ്ഠയായാണ് ഭദ്രകാളി പരിവാരങ്ങളോടെ കുടികൊള്ളുന്നത്.
2. കൊടുങ്ങല്ലൂരമ്മ
കേരളത്തിലെ കാളീക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി കൊടുങ്ങല്ലൂർ ക്ഷേത്രത്തെ സങ്കല്പിച്ച് പോരുന്നു.
കൊടുങ്ങല്ലൂർ ക്ഷേത്രവുമായി തച്ചോളി മാണിക്കോത്ത് ബന്ധപ്പെട്ട് കിടക്കുന്നു.
3. ലോകനാർ കാവിലമ്മ
തച്ചോളി ഒതേനന് ലോകനാർ കാവിലെ ദേവി പെറ്റമ്മ തന്നെയായിരുന്നെന്ന് പറയാം
അവർ തമ്മിലുള്ള ആത്മ ബന്ധം വടക്കൻ പാട്ടുകളിൽ മനോഹരമായി വർണിച്ചിരിക്കുന്നതായി കാണാവുന്നതാണ്.
ഏതൊരു കാര്യത്തിന് ഇറങ്ങുമ്പോഴും ഒതേനൻ ലോകനാർ കാവിൽ അമ്മയെ വന്ദിച്ച ശേഷം മാത്രമേ മുൻപോട്ട് പോകാറുണ്ടായിരുന്നുള്ളൂ .
4 . ശ്രീ പോർക്കലി
അത്യുഗ്ര ഭാവത്തിൽ കുടികൊള്ളുന്ന ദേവതയാണ് ശ്രീപോർക്കലി. രൗദ്രതയുടെ മൂർത്തിമത് രൂപമായ ദേവി
കളരിയിൽ കുടികൊള്ളുന്നു. M
5. സരസ്വതി (ബാലാ പരമേശ്വരി)
ഒൻപതു വയസ്സുള്ള കുട്ടിയുടെ രൂപത്തിലാണ് ദേവിയെ പൂജിക്കുന്നത് , ദേവിയെ
മൃത്യുഞ്ജയൻ
കളരിയിൽ ശിവനെ മൃത്യുഞ്ജയനായി പൂജിക്കുന്നു.
ഉത്സവനാളുകളില് പുലർച്ചെ മഹാ മൃത്യുഞ്ജയ ഹോമം നടക്കുന്നു. പൂജാവേളയിൽ ഭക്തർക്ക് ഒപ്പം ഇരുന്നു പൂജയിലും ഹോമത്തിലും നേരിട്ട് പങ്കുചേരാൻ അവസരം ലഭിക്കുന്നതാണ്,
ആചാര അനുഷ്ടാനങ്ങൾ പാലിക്കുന്ന ഏതൊരാൾക്കും കളരിയിൽ പ്രവേശിക്കാവുന്നതും പൂജകളിൽ പങ്കെടുക്കാവുന്നതുമാണ്.
മേൽപ്പറഞ്ഞ ദേവതകളെ കൂടാതെ ഗുരുവായി ഒതേനക്കുറുപ്പും , ഗണപതിയും , ഹനുമാനും , നാഗദൈവങ്ങളും കളരിയിൽ ആരാധിക്കപ്പെടുന്നു.
ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട പുണ്യ പുരാതനമായ ഒരിടം തന്നെയാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്രവും കളരിയും,
ഈ ക്ഷേത്ര സങ്കേതത്തിലെ ഉത്സവം നടക്കുന്നത്
കുംഭം 10 ,11 തിയ്യതികളിലാണ്,
അന്ന് ഒതേനക്കുറുപ്പിന്റെ തെയ്യം ഉറഞ്ഞാടി കളരി അഭ്യാസം നടത്തുമ്പോൾ അത് കാണാനായി ദൂരെ ദേശങ്ങളിൽ നിന്ന് പോലും നിരവധിപ്പേർ എത്തിച്ചേരുന്നു ,
സംക്രമ നാളിൽ ക്ഷേത്ര നട തുറന്നു പൂജ നടക്കുന്നു.
കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും , ബസ് സ്റ്റാൻഡിൽ നിന്നും വളരെ അടുത്തായാണ് ക്ഷേത്രം.
നായർ സർവീസ് സൊസൈറ്റി വടകര യൂണിയൻ ആണ് ക്ഷേത്രം ഇപ്പൊൾ പരിപാലിച്ചു പോരുന്നത്.
കടപ്പാട് അശ്വിൻ തച്ചോളി കോയമ്പറത്ത് ആചാര്യൻ aaമാണിക്കോത്ത് ക്ഷേത്രം