അന്വേഷിക്കുന്തോറും മുറുകി കൊണ്ടിരിക്കുന്ന ഒരു തിരോധാനത്തിന് പിന്നിൽ | The Mysterious Case of Stella
സ്റ്റെല്ല എന്ന അതിസുന്ദരിയെ കാണാതായി എന്ന പരാതി ലഭിച്ചപ്പോൾ ഇൻസ്പെക്റ്റർ അൻവർ സാദത്ത് വളരെ ലാഘവമായി ആണ് കേസ് അന്വേഷിച്ചത്. ഒരുപക്ഷേ സ്റ്റെല്ല തന്റെ കാമുകനോടൊപ്പം പോയതാവും എന്ന് തന്നെ അയാൾ കരുതി. എന്നാൽ അന്വേഷിക്കുന്തോറും മുറുകി കൊണ്ടിരിക്കുന്ന ഒരു തട്ടിക്കൊണ്ടു പോവൽ ആണ് സ്റ്റെല്ലയുടേത് എന്ന് അൻവർ തിരിച്ചറിയുന്നു. വളരെ പരിമിതമായ സമയം കൊണ്ട് കേസ് അന്വേഷണം പൂർത്തിയാക്കാൻ അൻവർ നടത്തുന്ന ശ്രമങ്ങൾ ആണ് ഈ കഥയുടെ നട്ടെല്ല്.
വിചിത്രമായ ഒരു സ്വഭാവത്തിന് ഉടമയായിരുന്ന സ്റ്റെല്ലയ്ക്ക് എന്താണ് സംഭവിച്ചത്? ആരാണ് അവളുടെ തിരോധാനത്തിന് പിന്നിൽ?