MENU

Fun & Interesting

വാരൻ ബഫറ്റ്! സീറോയിൽ നിന്ന് കോടീശ്വരനായതെങ്ങനെ? The Simple Habits That Made Warren Buffett Rich!

Channel I'M 57,908 3 weeks ago
Video Not Working? Fix It Now

സംരംഭത്തിന്റേയും ബിസിനസ്സിന്റേയും ഹൈവോൾട്ടേജ് കാലത്ത്, സ്റ്റാർട്ടപ്പ് തുടങ്ങി മാസങ്ങൾക്കുള്ളിൽ കോടികൾ നിക്ഷേപം വരുന്ന കാലത്ത്, റിസ്ക്കുള്ള തീരുമാനങ്ങൾ എടുത്ത് പണം അമ്മാനമാടുന്നവരെ ആരാധിക്കുന്ന കാലത്ത്, വേഗത്തിലെടുക്കുന്ന തീർപ്പുകൾ മഹത്വവത്കരിക്കുന്ന കാലത്ത്, ക്ഷമയും, ദീർഘവീക്ഷണവും കൊണ്ട് പണത്തിന്റെ സാമ്രാജ്യം തീർത്ത ഒരു നിക്ഷേപകനുണ്ട്! ഒമാഹയിലെ വെളിപാടുകാരൻ എന്ന് നിക്ഷേപകരും സംരംഭകരും ഒരുപോലെ വിളിച്ച, ഓഹരി വിപണിയിലെ കോമരം! വാരൻ ബഫറ്റ്! പണം വാരാൻ ബക്കറ്റുമായി പതിനൊന്നാം വയസ്സിൽ വാൾസ്ട്രീറ്റിന്റെ ഇടനാഴിയിൽ കാലെടുത്തുവെച്ച സ്റ്റോക്ക് മാർക്കറ്റിലെ തമ്പുരാൻ! കേവലം പണം പെരുക്കിയ കഥയിലെ അതിസമ്പന്നനായ ഒരു മുതലയല്ല വാരൻ ബഫറ്റ്, നിക്ഷേപകൻ എങ്ങനെ ചിന്തിക്കണം, എങ്ങനെ വളരണം, എല്ലാത്തിനുമുപരി വിജയം വാരിപ്പുണരുമ്പോൾ എങ്ങനെ വിനീതനായി നിൽക്കണം എന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകർ ഭൂമിയുള്ള കാലത്തോളം വരിതെറ്റാതെ വായിക്കേണ്ട വേദപുസ്തകമാണ് വാരൻ ബഫറ്റ്! 1000 ഡോളറുണ്ടാക്കാൻ 1000 വഴികൾ എന്ന ബുക്ക് വായിക്കുമ്പോൾ വാരൻ ബഫറ്റിന്റെ പ്രായം കേവലം 10 വയസ്സാണ്! ആ ലഹരിയിൽ ആദ്യ കച്ചവടം തുടങ്ങി. ബബിൾഗം, കൊക്കക്കോള കുപ്പികളുടെ വിൽപ്പന, വാഷിംഗ്ടൺ പോസ്റ്റിന്റെ ഡെലിവറി ബോയ് അങ്ങനെ, ഒരു ഡോളറിന്റെ ലാഭം കിട്ടുന്ന എന്ത് പണിയും വാരൻ ബഫറ്റ് ചെയ്തു. പക്ഷെ അയാൾ വാരൻ ബഫറ്റ് ആയത് എന്ത് കൊണ്ടാണെന്ന് അറിയാമോ? കൊക്കക്കോളയുടെ കാലിക്കുപ്പി പെറുക്കി വിറ്റ വാരൻ, കൊക്കക്കോളയുടെ നിക്ഷേപകനായി! വാഷിംഗ്ടൻ പോസ്റ്റിന്റെ പേപ്പർ വിറ്റ വാരൻ, ആ മാധ്യമ സ്ഥാപനത്തിന്റേയും ഉടമകളിൽ ഒരാളായി! കാരണം, പൂജ്യത്തിൽ നിന്ന്, വിജയം മാത്രം ലക്ഷ്യമിട്ട് ഓഹരിക്കമ്പോളത്തിലിറങ്ങിയ മനുഷ്യനായിരുന്നു അയാൾ! ഓഹരിക്കമ്പോളത്തിലെ ആദ്യ പരീക്ഷണത്തിൽ നാച്വറൽ ഗ്യാസ് കമ്പനിയുടെ മൂന്ന് ഓഹരികൾ 114 ഡോളറിന് വാങ്ങുമ്പോൾ, വാരൻബഫറ്റിന് പ്രായം എത്രയാണെന്നോ? പതിനൊന്ന് വയസ്സ്! 17-ാം വയസ്സിൽ ആദ്യത്തെ ടാക്സ് റിട്ടേൺ ഫയൽ ചെയ്തു. അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് വിശാലമായ കൃഷിയിടം സ്വന്തമാക്കുമ്പോൾ വാരൻ ബഫറ്റിന് മീശമുളച്ചിട്ടില്ല! Subscribe Channeliam YouTube Channels here: Malayalam ► https://www.youtube.com/channelim English ► https://www.youtube.com/channeliamenglish Tamil ► https://www.youtube.com/c/ChannelIAMTamil Hindi ► https://www.youtube.com/c/ChannelIAMHindi Stay connected with us on: ► https://www.facebook.com/ChanneliamPage/ ► https://twitter.com/Channeliam ► https://www.instagram.com/channeliamdotcom ► https://www.linkedin.com/company/channeliam ►https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X

Comment