നിൻ കഴലിണയെ തന്നെ... സന്തതം ഭജിച്ചിടുന്നേൻ |Thinkalchoodapriye| (വരികൾ താഴെ കൊടുത്തിട്ടുണ്ട് )
#kaikottikali #dance #thiruvathirakkali #parvanasudha #thiruvathira #thiruvathirasong #peringottukara_devasthanam #devasthanam
തിങ്കൾ ചൂഡ പ്രിയേ ശങ്കരീ നിൻ കൃപ എന്നിൽ
അങ്കുരിച്ചിടേണം അംബികേ.
പങ്കജാക്ഷനും വിധിയും ശങ്കരനും കൈവണങ്ങും
നിൻ കഴലിണയെ തന്നെ സന്തതം ഭജിച്ചിടുന്നേൻ
രാജരാജേശ്വരി ശാശ്വതേ രാജീവനേത്രേ
രാജിതതനയേപാർവ്വതീ..
വ്യാജ ഹിനം തവ പാദ പൂജാരഥന്മാരായുള്ള
ഈ ജനത്തെ വഴി പോലെ ശ്രീ ജഗദീ ശ്വരി പാഹി
കാമനാശനകാരിണി കല്യാണി പാഹി
കാമിത സന്താനം തരുവേൻ
പൂമകളും വാണിയും വെൺചാമരവും വിശീ വന്നു
മാമകം ഹൃദിവസിക്ക വിശ്വനാഥ പ്രിയേ ഭദ്രേ
കന്മഷ നാശന കാരിണീ കാത്തരുൾ എന്നെ
ജൻമമൃത്യു താപ ശമ നേ
ദുർമ്മതി ഞാ ൻ ചെയ്ത പാപകർമ്മ ജാലങ്ങളെ യെല്ലാം
നിൻ മൃദു ചരണങ്ങളിൽ അബിത സമർപ്പയാമി