MENU

Fun & Interesting

കുടുംബവഴക്കുകൾ എന്തുകൊണ്ട് UK മാത്രം?Domestic Violence |ഞങ്ങൾ മറുപടി പറയുന്ന നിങ്ങളുടെ ചോദ്യങ്ങൾ !!

Echayum Kochum 8,297 1 month ago
Video Not Working? Fix It Now

ഡൊമസ്റ്റിക് വയലന്‍സ് എന്ന വീട്ടുവഴക്കുകളില്‍ അടിസ്ഥാനപരമായി കേസുകളിലേക്കും ദുരന്തങ്ങളിലേക്കും എത്തിക്കുന്നത് ഇരു ഭാഗത്തും നിന്നുള്ള പ്രകോപനം തന്നെയാണ് . പെൺകുട്ടികൾ കല്യാണത്തിലെ വിനിമയവസ്തു അല്ല. ഇത്തരത്തിലുള്ള യാതൊരുവിധ തരംതാഴ്ത്തലുകളും സഹിക്കേണ്ടവരുമല്ല എന്ന തിരിച്ചറിവും, വിവാഹം എന്നത് തുല്യ പങ്കാളിത്തം ഉള്ള പരസ്പരബഹുമാനം വേണ്ട ഒന്നാണെന്നും മറിച്ച് സംഭവിക്കുകയാണെങ്കിൽ " നിൻ്റെ ഈ വീടും ഞങ്ങളും നിൻ്റെ തന്നെയാണ് ,ഒരു മാറ്റവും ഇല്ലാതെ പഴയ പോലെത്തന്നെ . "എന്ന ധൈര്യമാണ് പെൺകുട്ടികൾക്ക് രക്ഷിതാക്കൾ നൽകേണ്ടത്. ഒട്ടും യോജിച്ച് പോവാനാവുന്നില്ലെങ്കിൽ ഇറങ്ങി പോരണം എന്നു ഇന്നത്തെ പെൺകുട്ടികൾക്ക് അറിയാം. എന്നിട്ടും, അവർ പലപ്പോഴും തോറ്റു പിന്മാറി മരണത്തിലേയ്ക്ക് പോവുന്നത് കൃത്യസമയത്ത് തങ്ങളെ മനസ്സിലാക്കാത്ത ചേർത്തു പിടിക്കാത്ത ഏറ്റവും പ്രിയപ്പെട്ടവരാലാണ്. അവരുടെ ചില മിഥ്യാഭിമാനങ്ങളാലാണ്.. തിരിച്ചു വന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയ്ക്ക് പ്രാപ്തി ആക്കിയിട്ടല്ല മാതാപിതാക്കൾ തങ്ങളെ വിവാഹം കഴിപ്പിച്ചയച്ചത് എന്നതിനാലാണ്. പല പെൺവീട്ടുകാർക്കുമതിന് കഴിയാത്തത് ദുരഭിമാനം കൊണ്ട് മാത്രമാണ്, ആഘോഷിച്ചു നടത്തിയ വിവാഹം തകർച്ചയിലാണ് എന്നത് പുറം ലോകമറിയുമല്ലോ എന്ന മാനക്കേടിൻ്റെ ദുരഭിമാനം.. കല്യാണം കഴിച്ചു കൊടുത്താൽ പിന്നെ പലപ്പോഴും പെൺകുട്ടികളോടും അവർ നേരിടുന്ന ഇത്തരം പ്രശ്നങ്ങളോടും ഒരു തരം ഡിറ്റാച്ച്ഡ് മാനസികാവസ്ഥ പല വീടുകളും വച്ചു പുലർത്തുന്നുണ്ട്.. UK യിലും സ്ഥിതി വിഭിന്നമല്ല .. കേട്ടിരിക്കാന് ആളുകള് ഇല്ലാത്തത് മുതല് , എങ്ങനെ ഇതൊക്കെ ഒന്നു പറഞ്ഞൊപ്പിക്കുന്നു എന്നറിവില്ലായ്മ വരെ ഇതേ പ്രശ്നത്തെ വഷളാക്കി കുടുംബങ്ങളെ പിരിക്കുന്നുണ്ടു ഇവിടെ ! കേറി വാന്നേ .... കുറച്ചു നേരം കേട്ടിരുന്നിട്ട് പോവാം ! ----------------------------------------------------------------------------- നാട് വിട്ടൊരു നാട്ടിൽ വന്നു താമസിച്ചു , ഊരും പേരും തോരണങ്ങളും ഈ നാട്ടിൽ മാത്രമായി തടുത്തതു കൂട്ടി , മധ്യവയസു പിന്നിടുന്ന തലമുറയാണ് ഞങ്ങൾ ! സ്വന്തം വേരുകൾ അടുത്ത തലമുറയ്ക് തണലാവാൻ ഉതകുന്ന രീതിയിൽ കാണിച്ചു കൊടുക്കാൻ പരാജയപ്പെടുന്ന തലമുറ! .. നാളെ ഞങ്ങളും കൊഴിഞ്ഞു പോകും , ഈ കുട്ടികൾ ഓരോരുത്തരും ഓരോ ദിക്കുകളിൽ അവരുടെ ജീവിതം കിളിർത്തു വാർത്തെടുക്കും .. അന്നവർക്ക് തിരക്കുകളിൽ മുങ്ങി ഞങ്ങളെയൊന്നു കാണാൻ പോലുമെത്താൻ വയ്യാതെ കടന്നു പോകുന്ന പകലിരവുകളിൽ , ഞങ്ങൾക്കൊരു ഓർമ്മപ്പെടുത്തലാണ് , ആവണം ... ഈ കൂട്ടായ്മകളും ചിത്രങ്ങളും വീഡിയോകളും .. ജീവിതം വേഷം മാറിയൊഴുകുന്ന മഴവെള്ളമാണ് , ഓരോ തുള്ളിയും പുതിയതെന്നു കുടിക്കുന്നവന് തോന്നും, പക്ഷെ , ഓരോ തുള്ളിയും ഇതേ പുഴയിൽ നിന്നുണ്ടായി പെയ്തു കൊണ്ടേയിരുന്നു എല്ലാ തലമുറകളിലും ! Silly stories of life. just trying to mark our lives "Echa" & "Kochu" - We lived here in this beautiful planet Once

Comment