MENU

Fun & Interesting

UK യിലെ മലയാളി FAMILYകളിൽ കരച്ചിലുകൾ കൊലവിളികൾ ആവുമ്പോൾ - Domestic Abuse - NEW LAW in UK

Echayum Kochum 186,222 3 weeks ago
Video Not Working? Fix It Now

നാവു നന്നായാല്‍ മതി നാട് നന്നാകും എന്നത് മലയാളത്തിലെ ഒരു ശൈലി പ്രയോഗമാണ്. എന്നാല്‍ ഈ ചൊല്ല് കടമെടുത്താല്‍ നാട് മാത്രമല്ല കുടുംബവും നന്നാകും എന്നാണ് യുകെ മലയാളികള്‍ ഇപ്പോള്‍ തിരിച്ചറിയേണ്ടത്. കാരണം അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡൊമസ്റ്റിക് വയലന്‍സ് എന്ന വീട്ടുവഴക്കുകളില്‍ അടിസ്ഥാനപരമായി കേസുകളിലേക്കും ദുരന്തങ്ങളിലേക്കും എത്തിക്കുന്നത് ഇരു ഭാഗത്തും നിന്നുള്ള പ്രകോപനം തന്നെയാണ് എന്ന് വ്യക്തമാണ്. ഭാര്യ എന്തും അനുസരിക്കും എന്ന ചിന്തയില്‍ ഭര്‍ത്താക്കന്മാര്‍ നടത്തുന്ന ഉത്തരവുകളും പലപ്പോഴും മദ്യലഹരിയിലോ അമിത ദേക്ഷ്യത്തിലോ ആയ ഭര്‍ത്താവിനോട്, നടത്തുന്ന അഹിത വര്‍ത്തമാനങ്ങളും സൃഷ്ടിക്കുന്ന ദ്രുത പ്രകോപനമാണ് കുടുംബ വഴക്കുകളില്‍ ഒന്നാം പ്രതിയാകുന്നത്. ഈ പ്രകോപനത്തില്‍ നടത്തുന്ന എടുത്തു ചാട്ടങ്ങള്‍ക്ക് ശേഷം ആറിത്തണുക്കുന്ന ദേക്ഷ്യത്തില്‍ ഭാര്യയും ഭര്‍ത്താവും സ്വയം ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും ബ്രിട്ടനിലെ നീതിന്യായ വ്യവസ്ഥ അതിന്റെ ജോലിയും തുടങ്ങിയിരിക്കും. പിന്നീട് കോടതിയിലെത്തി ഭര്‍ത്താവാണ്, ഞങ്ങള്‍ ഇനിയുള്ള കാലം കുഴപ്പമില്ലാതെ ജീവിച്ചോളാം എന്ന് പറയുമ്പോള്‍ ഇരവാദം ഉയര്‍ത്തുന്ന ഭാര്യ! കോടതി സമയം നിങ്ങള്‍ക്ക് തട്ടിക്കളിക്കാന്‍ ഉള്ളതല്ലെന്ന് പറഞ്ഞ കോടതി ഭര്‍ത്താവിനെ പത്തു വര്‍ഷത്തേക്ക് നാടുകടത്തുന്ന വിധിയാണ് അന്ന് പ്രസ്താവിച്ചത് (Brighton case) ഡൊമസ്റ്റിക് വയലന്‍സ് കേസുകളില്‍ പലപ്പോഴും പ്രതികള്‍ ആകുന്നത് പുരുഷന്മാര്‍ ആയതിനാല്‍ വീടും കുട്ടികളും ഒക്കെ നഷ്ടമാകുന്നതും പുരുഷന്മാര്‍ക്ക് തന്നെയാണ്. പലപ്പോഴും വീട് ശമ്പളം കൂടുതല്‍ ഉള്ള ഭാര്യയുടെ പേരില്‍ ആകുന്നതും വീടിന്റെ മേലുള്ള അവകാശത്തിലും തടസമായി മാറും. സ്വയം തൊഴില്‍ ചെയ്യുന്ന പുരുഷന്മാര്‍ക് ബാങ്കില്‍ നിന്നും മോര്‍ട്ടഗേജ് ലഭിക്കാനുള്ള തടസത്തില്‍ വീട് ഭാര്യയുടെ പേരില്‍ ആകുന്നത് മുതല്‍ പല വീട്ടിലും വഴക്കുകളില്‍ മുഴച്ചു നില്‍ക്കുന്ന വര്‍ത്തമാനമാണ് എന്റെ വീടെന്ന പ്രയോഗം. ഇത് കേള്‍ക്കുന്നതോടെ വീട്ടിലേക്ക് വേണ്ടി അധ്വാനിക്കുന്ന പുരുഷന്റെ നിയന്ത്രണം നഷ്ടമാകുകയും വാക്കുകള്‍ പരിധി വിടുകയും ചെയ്യുന്നതും കേസുകളില്‍ തിരിച്ചടി നല്‍കുകയാണ്. അപൂര്‍വമായി ശാരീരിക ബലപ്രയോഗത്തിനു തയാറാകുന്നതും ആത്യന്തികമായ നഷ്ടത്തിലേക്കാണ് എത്തിക്കുന്നത്. മധ്യ വയസിലെത്തിയ സ്ത്രീകള്‍ക്ക് മെനപ്പോസ് സംബന്ധമായ അസ്വസ്ഥകള്‍ ഉണ്ടാകും എന്ന തിരിച്ചറിവ് പുരുഷന്മാര്‍ക്ക് ഇല്ലാതെ പോകുന്നതും വഴക്കുകളുടെ എപ്പിസോഡ് വര്‍ധിക്കുന്ന ഘടകമാണ്. https://www.britishmalayali.co.uk/news/BM038422 കേറി വാന്നേ .... കുറച്ചു നേരം കേട്ടിരുന്നിട്ട് പോവാം ! ----------------------------------------------------------------------------- നാട് വിട്ടൊരു നാട്ടിൽ വന്നു താമസിച്ചു , ഊരും പേരും തോരണങ്ങളും ഈ നാട്ടിൽ മാത്രമായി തടുത്തതു കൂട്ടി , മധ്യവയസു പിന്നിടുന്ന തലമുറയാണ് ഞങ്ങൾ ! സ്വന്തം വേരുകൾ അടുത്ത തലമുറയ്ക് തണലാവാൻ ഉതകുന്ന രീതിയിൽ കാണിച്ചു കൊടുക്കാൻ പരാജയപ്പെടുന്ന തലമുറ! ഞങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് നാളെ ഒരുകാലത്തു ഓർത്തു ചിരിക്കാൻ ഞങ്ങൾക്കും അടുത്ത തലമുറയ്ക്കുമായി അടയാളപ്പെടുത്തുന്ന കുഞ്ഞു വീഡിയോകൾ ആണിവ. ചിലതൊക്കെ നിങ്ങൾക്കും ഗുണപ്പെടും . ജീവിതം വേഷം മാറിയൊഴുകുന്ന മഴവെള്ളമാണ് , ഓരോ തുള്ളിയും പുതിയതെന്നു കുടിക്കുന്നവന് തോന്നും, പക്ഷെ , ഓരോ തുള്ളിയും ഇതേ പുഴയിൽ നിന്നുണ്ടായി പെയ്തു കൊണ്ടേയിരുന്നു എല്ലാ തലമുറകളിലും ! Silly stories of life. just trying to mark our lives "Echa" & "Kochu" - We lived here in this beautiful planet Once

Comment