Unarnneedam Orungeedam is a song from Maramon Convention 2017, written and composed by Thomas Daniel Puliyoor & Jobin Thomas James.
Lyrics:
ഉണര്‍ന്നീടാം ഒരുങ്ങീടാം
യേശു രാജനായി വരുന്നതിനാല്‍
വാനമേഘേ അവന്‍ വരുമേ
നിത്യജീവനാം കൃപയേകിടാന്‍
യേശുവേ എന്നു നീ വന്നീടും
ഞാന്‍ നോക്കി പാര്‍ത്തീടുന്നേ
സന്നിധേ ചേര്‍ത്തീടുവാന്‍
എന്നെ നിന്‍ വകയാക്കിടാന്‍
പാപിയാം എന്നെ രക്ഷിപ്പാനായി
കാല്‍വറിയില്‍ അന്നു യാഗമായി
ബലഹീനനാം എന്നില്‍ കൃപ ചൊരിഞ്ഞു
ബലം നല്‍കി അനുദിനം വഴി നടത്തി (യേശുവേ എന്നു..)
പുതിയതാം ആകാശവും ഭൂമിയും
മെനഞ്ഞതും താതന്‍ തന്‍ മക്കള്‍ക്കായി
ശോഭിതാം അങ്കി ധരിപ്പിച്ചീടാം
നിത്യമാം സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കുമെന്നെ (യേശുവേ എന്നു..)
Video Courtesy: Salvation Tv