പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം ആഗസ്ററ് 3 മുതൽ
യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ മാസത്തില്‍ പി.എസ്.സി നടത്താനിരിക്കുന്ന +2 യോഗ്യതയുള്ള തസ്തികകള്‍ക്കു വേണ്ടിയുള്ള പൊതു പ്രാഥമിക പരീക്ഷയുടെ പരിശീലനം ഓണ്‍ലൈനിലൂടെസംഘടിപ്പിക്കുകയാണ്. യുവജനക്ഷേമ ബോര്‍ഡിന്‍റെ യൂ ടൂബ് ചാനലായ ദി വിന്‍ഡോ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകള്‍ ഉദ്യോഗാര്‍ത്ഥികളായ യുവജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. യൂ ടൂബ് ചാനലിലൂടെയും ബോര്‍ഡിന്‍റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലൂടെയും ആഗസ്ററ് 3 മുതല്‍ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്തു തുടങ്ങുകയാണ്.