MENU

Fun & Interesting

Guruhitham

Guruhitham

അത്യുദാത്തവും ദൈവികവുമായ ആത്മമോചനകർമ്മം നടക്കുന്ന ഭൂമിയിലെ ഏക മണ്ഡലമാണ് മാവേലിക്കര-ചെട്ടികുളങ്ങരയിൽ സ്വാമി ഗുരു ജ്ഞാനാനന്ദനാൽ സ്ഥാപിതമായിട്ടുള്ള ശ്രീനാരായണ ഗുരുധർമ്മനന്ദ സേവാശ്രമം. ആത്മമോചനകർമ്മത്തിലൂടെ പരേതാത്മാക്കളെ വാക്കാൽ വരുത്തി ശുദ്ധീകരിച്ചു മോചിപ്പിക്കുന്നു. രോഗികളും ദുരിതബാധിതരും ദുഖിതരുമായെത്തുന്ന ജനതതിയെ അവരുടെ ജീവാത്മാവിനെ സംസ്ക്കരിച്ച്‌ ദുഃഖനിവർത്തിവരുത്തി ആത്മബോധികളാക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ അദ്വൈതമതം അതിന്റെ സ്വത്വ പ്രകാശനത്തിലേക്ക് എത്തിച്ചതും സേവാശ്രമം തന്നെ. ശ്രീനാരായണ ഗുരുവിന്റെ അവതാരലക്ഷ്യമായ ഏകലോകസംഗ്രഹ സാക്ഷാത്ക്കാരം ആണ് സേവാശ്രമത്തിന്റെ ധർമ്മപഥം. ശ്രീനാരായണ പരമഹംസരുടെ മഹാസമാധിക്ക് ശേഷമുള്ള തിരിച്ചുവരവും അനന്തര പ്രവർത്തനങ്ങളും, ചെട്ടികുളങ്ങര സേവാശ്രമത്തിന്റെ പ്രവർത്തനങ്ങളിലൂടെ, ആചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദജിയുടെ മൊഴികളിലൂടെ, ഒരു സഞ്ചാരമാണ് ഈ ചാനലിന്റെ ലക്ഷ്യം. കൂടുതൽ അറിയാൻ സന്ദർശിക്കുക, www.sevasram.org