എൻ്റെ website
Chinmayan.in
നഷ്ടത്തിലായി കൊണ്ടിരിക്കുന്ന റബ്ബർ കൃഷിയെ എങ്ങനെ ലാഭത്തിലാക്കാം എന്ന ചിന്തയിൽ നിന്നും കാലാനുസൃതമായ മാറ്റങ്ങൾ കൃഷി മേഖല ഉൾക്കൊള്ളാത്തതും വിദഗ്ദരായ തൊഴിലാളികളുടെ അഭാവവുമാണെന്ന് കണ്ടെത്തി, പല കാലങ്ങളായി കൃഷിരീതിയിൽ മാറ്റം വരുത്തുകയും പൂർണ്ണമായും യന്ത്രവത്ക്കരണവും നടപ്പിലാക്കി. ഇങ്ങനെ എൻ്റെ തോട്ടത്തിൽ ഞാൻ നടപ്പിലാക്കിയ കാര്യങ്ങൾ ഇതിൽ വിവരിക്കുന്നു.
കൃഷിയിലെ ജോലികൾ ആയാസം കൂടാതെ തനിയെ ചെയ്യുന്നതുപോലെ വീട്ടു ജോലികളും ആർക്കും ജോലിക്കാരുടെ ആശ്രയം ഇല്ലാതെ തനിയെ ചെയ്യുന്ന വിധത്തിൽ ആക്കി.
ഏതു ജോലിക്കും തൊഴിലാളികളുടെ അഭാവവും ഉയർന്ന കൂലിച്ചിലവും ഉള്ള ഈ കാലത്ത് യന്ത്രവത്കരണത്തിലൂടെ ആയാസം കുറച്ച് തനിയെ ചെയ്യത്തക്കരീതിയിൽ ജോലിയെ മാറ്റുകയോ അല്ലെങ്കിൽ പത്ത് പേർ ചെയ്യണ്ട പണി ഒരാളുടെ ജോലിക്ക് തീരത്തക്ക രീതിയിൽ മാറ്റുകയോ ചെയ്തെങ്കിൽ മാത്രമേ ജീവിതത്തിൽ സമ്പാദ്യം ഉണ്ടാവുകയുള്ളു.