മലയാളത്തിലെ അതികായരായ രണ്ട് ചലച്ചിത്രകാരൻമാരാണ് എം.ടി.വാസുദേവൻനായരും ഹരിഹരനും. സിനിമകളുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവർമ പഴശ്ശിരാജ, ഏഴാമത്തെ വരവ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തവയാണ്. ഈ രണ്ട് പേർക്കുമൊപ്പം പല സിനിമകളിലും ക്യാമറാമാനായിരുന്നു വേണു. എം.ടി.യുടെ സ്(കിപ്റ്റിൽ വേണു സംവിധാനം ചെയ്ത സിനിമയാണ് ദയ. എം.ടിയുമായും ഹരിഹരനുമായുമുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്യാമറാമാനും സംവിധായകനും എഴുത്തുകാരനുമായ വേണു.
#Truecopythink #venu
Follow us on:
Website: http://www.truecopythink.media
Facebook: https://www.facebook.com/truecopythink
Instagram: https://www.instagram.com/truecopythink