പയ്യന്നൂർ: കടൽ തിരമാലകളാണ് ഇക്കുറി സബീനയുടെ ചിത്രപ്രദര്ശനത്തിലെ മുഖ്യവിഷയം. കടലിന്റെ വന്യതയും, ശാന്തതയും, വർണ വൈവിധ്യതയുമാണ് ഓരോ ക്യാൻവാസിലും സബീന നലവടത്ത് വരച്ചുചേർത്തിട്ടുള്ളത്. കണ്ണൂർ സ്വദേശിനിയും, കാഞ്ഞങ്ങാട് ആർ ടി ഓ ഓഫീസ് ജീവനക്കാരിയുമായ സബീന മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിൽ ചിത്ര പ്രദര്ശനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പയ്യന്നൂരിൽ ആദ്യമായി നടത്തുന്ന പ്രദര്ശനത്തിന് കടലിന്റെ വിവിധ ഭാവങ്ങൾ വിഷയമായി എടുക്കുകയായിരുന്നു.