ഋഗുവേദികളുടെ പകഴിയം ചടങ്ങാണ് ഞാൻ കാണിക്കുന്നത്....
പലസ്ഥലത്തും പല തരത്തിൽ ആണ് ക്രിയകൾ ഉണ്ടാവാ......
*
നമ്പൂതിരി_വിവാഹത്തിൽ വരൻ, വധുവിന്റെ കാല് അമ്മിക്കൊഴയിൽ ചവിട്ടിക്കുന്ന ചടങ്ങ് ഉണ്ട് . പലരും അതെന്തിനാണ് എന്ന് ചോദിച്ചിട്ടുണ്ട് ...*
സത്യത്തിൽ കരിങ്കല്ലിലാണ് കാല് ചവിട്ടുന്നത്...
പെട്ടെന്ന് കിട്ടുന്നത് അമ്മിക്കൊഴയായതിനാൽ അത് സംഘടിപ്പിക്കുന്നു എന്ന് മാത്രം ..
ഇത് ഒരു പ്രതീകം മാത്രമാണ് ... മന്ത്രസമേതമാണ് ചവിട്ടുന്നത്...
മന്ത്രം ഇതാണ്
👇👇👇👇👇👇
"ആതിഷ്ടേമമശ്മാനമ ശ്മേവത്വ സ്ഥിരാഭവ... അഭിതിഷ്ട പൃതന്യതസ്സഹസ്വപ്രതനായത:“
മന്ത്രാർത്ഥം ഇതാണ് .
👇👇👇👇👇👇👇👇👇
.''നീ(ത്വം ശബ്ദം) ഈ കല്ലിനെ പോലെ സ്ഥിരചിത്തയും, ആരോഗദൃഡഗാത്രയും, കാലിടറാത്തവളും ആയി എല്ലാ വിധ കഷ്ടപ്പാടുകളെയും ശത്രുക്കളെയും ജയിച്ചു നീണാള്‍ വാഴുക... "
ഇങ്ങനെ ഓരോ മന്ത്രവും ജീവിതം ധന്യമാക്കാനുള്ള പ്രചോദനങ്ങളാണ്...
വധുവിന്റെ കൈ കൂട്ടിപ്പിടിച്ച്....
" ഗൃഹ്ണാമി തേ സൌഭാഗത്വായ ഹസ്തം മയാ പത്യാ ജരദഷ്ടിര്യഥാസ:
ഭഗോ അര്യമാ സവിതാ പുരംദ്ധി: മഹന്ത്വാഗാര്‍ഹപത്യായ ദേവാ:"
അർത്ഥമിതാണ്... 👇👇👇
ഹേ വധു! സൌഭാഗത്വത്തിനായി ഞാന്‍ നിന്‍റെ കൈ പിടിയ്ക്കുന്നു.മരണം വരെ എന്തു അവസ്ഥയിലും, ശരിയായ കര്‍മ്മാനുഷ്ഠാനത്തോടെ സൌഭാഗ്യവതി ആയി ജീവിതം നയിക്കുവായി ദേവന്മാര്‍ നിന്നെ എനിയ്ക്കു് തന്നിരിയ്ക്കുന്നു....
ഇനി ലാജ ( മലർ) ഹോമത്തിങ്കൽ ചൊല്ലുകയാണ്...
അല്ലയോ ആഗ്നേ ഈ ലാജഹോമം ചെയ്യുന്ന എന്നെ ഭര്‍തൃകുടുംബത്തിനു സ്വീകാര്യയും, സുമംഗലിയുംആയി കാത്തുകൊള്ളേണമേ"
എത്ര ഉദാത്തമായ ചിന്തകളാണ് പകർന്ന് തരുന്നത് .പക്ഷേ അർത്ഥതലങ്ങറിയാതെ ഇവയെല്ലാം കേവലാചാരങ്ങൾ ആയി മാറി കൊണ്ടിരിക്കുന്നു എന്നതാണ് സത്യാവസ്ഥ ... അന്യം നിന്ന് പോവാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്..
വധുവുന്റെ അയനിയൂണ് https://youtu.be/P0m6N-XX1I4
വരന്റെ അയനിയൂണ് https://youtu.be/fHNEbps0JUM