MENU

Fun & Interesting

WLF 2024 | KR Meera in Conversation with MB Rajesh | The Political Pulse of Literature

Video Not Working? Fix It Now

#wayanadliteraturefestival #krmeera #mbrajesh #malayalamliterature #malayalam #wlf2024 #keralaliteraturefestival #literature #politics #politicstoday സാഹിത്യത്തിന്റെ രാഷ്ട്രീയവായനകൾ: കെ. ആർ. മീരയും എം. ബി. രാജേഷും തമ്മിലുള്ള സംഭാഷണം സാഹിത്യത്തിൻ്റെ അന്തർധാരയായി രാഷ്ട്രീയമുണ്ടാകും. സാഹിത്യകൃതിയുടെ വായനയുടെ അടിസ്ഥാനങ്ങളിലൊന്ന് അതിൽ അന്തർലീനമായ രാഷ്ട്രീയ ഉള്ളടക്കമായിരിക്കും. ഭാവനയുടെ രാഷ്ട്രീയത്തെ തിരിച്ചറിയുകയും അതിനെ അഭിസംബോധന ചെയ്യുകയും എന്നത് വായനക്കാർക്ക് മുന്നിൽ എഴുത്തുകാർ പൊതിഞ്ഞുവെക്കുന്ന വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ തിരിച്ചറിഞ്ഞും അതിനെ നിർധാരണം ചെയ്തുമാണ് വായനയിൽ ഭാവനയുടെ പുതിയ ലോകങ്ങളെ വായനക്കാർ കണ്ടെത്തുന്നത്. മലയാള സാഹിത്യ ലോകത്ത് വ്യത്യസ്തമായ എഴുത്തുവഴികളിലൂടെ സഞ്ചരിച്ച് തൻറേതായ സ്ഥാനം ഉറപ്പിച്ച എഴുത്തുകാരിയാണ് കെ ആർ മീര. ആരാച്ചാരും, ഘാതകനും ഖബറും മീരാസാധുവും മോഹമഞ്ഞയുമൊക്കെ മലയാളിയുടെ മനസ്സിൽ മാത്രമല്ല പരിഭാഷകളിലൂടെ ഭൗമാതിർത്തിയും ഭാഷാതിർത്തിയുമൊക്കെ കടന്നു. പത്രപ്രവർത്തനത്തിൽ നിന്ന് പൂർണ്ണ സമയ സാഹിത്യപ്രവർത്തനത്തിലേക്ക് കടന്ന മീര, അനുതാപമുള്ളതും അതേസമയംതന്നെ, മൂർച്ചയേറിയതുമായ വാക്കുകളിലൂടെ പുതിയൊരു സർഗപ്രപഞ്ചമാണ് മലയാള സാഹിത്യത്തിൽ വിടർത്തിയിട്ടത്. ഒരുപക്ഷേ, മാധവിക്കുട്ടിക്കും സാറാ ജോസഫിനും ശേഷം മലയാളത്തിലെഴുതി, അതിർത്തികൾ കടന്ന് ശ്രദ്ധേയായ എഴുത്തുകാരി. വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തകൻ, പാർലമെൻറംഗം എന്നീ നിലകളിൽ പ്രവർത്തന പരിചയമുള്ള എം ബി രാജേഷ്, സ്പീക്കർ എന്ന നിലയിലും മന്ത്രി എന്ന നിലയിലും ശ്രദ്ധേയനാണ്. കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് വകുപ്പുകളായ തദ്ദേശഭരണം, എക്സൈസ് എന്ന വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഈ മന്ത്രിയുടെ വായനയും വിശകലനവും ഫയലുകളുടെ കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും സാഹിത്യത്തിലുമുണ്ട്. സമൂഹത്തിലെ ഒന്നിനെയും രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തി കാണാത്ത രാഷ്ട്രീയ പാരമ്പര്യത്തിൻറെ തുടർച്ചയാണ് ഇദ്ദേഹം. Support us: www.wlfwayanad.com/donation/ To engage with us, Like and Subscribe : www.instagram.com/wlfwayanad www.facebook.com/WLFwayanad www.x.com/WLFwayanad www.youtube/@wlfwayanad 0:08 - 2:00 വായനയും രാഷ്ട്രീയവും: പരസ്പരസ്വാധീനങ്ങൾ 2:01 - 6:00 രാഷ്ട്രീയം തന്നെ ജീവിതം; രാഷ്ട്രീയം തന്നെ സാഹിത്യം 6:01 - 9:50 കക്ഷിരാഷ്ട്രീയവും വിശാലരാഷ്ട്രീയരാഷ്ട്രീയ ബോധ്യങ്ങളും 9:51 - 11:00 എം. ടി. - യുടെ രാഷ്ട്രീയശരികൾ 11:01 - 12:20 സ്ഥൂലമായ രാഷ്ട്രീയവും സൂക്ഷ്മരാഷ്ട്രീയവും മീരയുടെ കൃതികളിൽ 12:21 - 14:00 ഗുജറാത്തനന്തര ഇന്ത്യൻ അവസ്ഥയിൽ ഒരു എഴുത്തുകാരിയുടെ എഴുത്തുജീവിതം 14:01 - 17:50 മീരയുടെ കൃതികളിലെ പാൻഇന്ത്യൻ സ്വഭാവങ്ങൾ 17:51 - 21:00 വലുപ്പമുള്ള നോവലുകളും വായിപ്പിക്കുന്നതിലെ ആത്മസംതൃപ്തിയും 21:01 - 21:41 ജനാധിപത്യം പുലരാൻ ലിംഗസമത്വം അനിവാര്യമാണ്. 21:42 - 24:00 ഫെമിനിസം തരുന്ന സ്വാത്രന്ത്ര്യബോധം 24:01 - 33:25 സ്ത്രീസ്വത്വത്തെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ 33:26 - 35:38 വ്യവസ്ഥിതിയിലെ മാറ്റവും ജനങ്ങളും 35:39 - 46:16 ഭരണകൂട അധികാരം, ഹിംസ, ഭയം 46:17 - 53:05 ലിംഗസമത്വവും ഇടതുപക്ഷവും 53:06 - 59:44 മാധ്യമപ്രർവത്തനത്തിന്റെ അപചയവും കാപട്യവും 59:45 - 1:11:26 സർഗ്ഗാത്മകയില്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയമില്ലാത്ത സർഗാത്മകതയും

Comment