#സ്വീറ്റ് സന്തോൾ ഒന്ന് കട്ട് ചെയ്തു നോക്കാം
സന്തോളിന്റെ ജന്മ ദേശം തെക്കുകിഴക്ക് എഷ്യ ആണ്. ഫിലിപ്പീൻസ്, ലാവോസ്, കമ്പോഡിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ആണ് സന്തോൾ കൂടുതലായും കൃഷി ചെയ്യുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ വൈൽഡ് മംഗോസ്റ്റീൻ എന്നും വിളിക്കാറുണ്ട്.
ചില സ്ഥലങ്ങളിൽ Cotton fruit എന്നും വിളിക്കാറുണ്ട്.
സന്തോളിന്റെ തൈ കുരുമുളപ്പിച്ചും bud ചെയ്തും നടാം. കുരു മുളച്ചുണ്ടാകുന്ന തൈകൾ 15 മീറ്റർ മുതൽ 45 മീറ്റർ ഉയരത്തിൽ വളരും. Bud തൈകൾ 6 മീറ്റർ മുതൽ 15 ഉയരത്തിൽ വളരും.
ഇതിന്റെ തടി നല്ല കടുപ്പവും മിനുസവും ഉള്ളതാണ്. അതിനാൽ നിർമാണത്തിന് വളരെ നല്ല തടിയാണ് ഇതിന്റെത്.
സന്തോളിന്റ ഇലകൾക്കു തിളക്കമുള്ള പച്ച നിറമാണ്. ഇലകൾ മൂത്തു കഴിയുമ്പോൾ ചുവപ്പ് നിറമാകും. ഈ സവിശേഷത കൊണ്ട് ഇത് ഒരു അലങ്കാര തണൽ മരമായും നട്ടു വളർത്താം.
#youtube #gardening #gardenofhope #new #garden #new #farming #hope #viralvideo #trending #india #love #modi #24news #news #today