#maitreyan #janakeeyakodathi #twentyfournews #jayasree
24 ന്യൂസിൽ മൈത്രേയനും ഡോ. ജയശ്രീയും പങ്കെടുത്ത ജനകീയകോടതി എന്ന പ്രോഗ്രാം വിവാദമായല്ലോ. മൈത്രേയനോട് കുടുംബത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ച ഒരു വികാരിയോട് "കുടുംബത്തെ കുറിച്ച് ചോദിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത?" എന്ന് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത് മൈത്രേയന്റെ ജനാധിപത്യബോധമില്ലായ്മയാണെന്നും, ഇങ്ങനെ പ്രതികരിക്കുന്ന ഒരാളെ ഒരു ആധുനിക മനുഷ്യനായി കണക്കാക്കാൻ സാധിക്കില്ല എന്നും ചില കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു. പെട്ടെന്ന് ദേഷ്യപ്പെടുന്ന, സാമാന്യ മര്യാദ പാലിക്കാതെ പ്രതികരിക്കുന്ന മൈത്രേയന് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ചിലർ ചോദിച്ചു.
മൈത്രേയനുമായി ഒരു സംഭാഷണം നടക്കുന്നതിനിടയിൽ ഈ ആരോപണങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ഈ ആരോപണങ്ങളോട് തുറന്നു പ്രതികരിക്കുകയാണ് മൈത്രേയൻ.