അന്നദാനപ്രഭു
പൂർണ്ണത്രയീശൻ്റെ
വന്നിടുന്നാളിലായ്
ഉത്രോത്സവം
ആനകളഞ്ചാണെഴു
ന്നള്ളത്തിൽ
വിണ്ണിൽ മുഴങ്ങും
മേളഘോഷം
ഉത്സവം സംഗീത
ഘോഷമായ് മാറുന്നു
പഞ്ചരത്നം ചേർന്നു
പാടിടുമ്പോൾ
ഊട്ടുപുരയിലും,
വെങ്കിട ഹാളിലും
ഭക്തർക്കു മൃഷ്ടാന്നം
വൈകോളവും
ചുറ്റും തെളിഞ്ഞൊരാ
ദീപ പ്രഭയിൽ
ആറാട്ടിനു ഷാരീൽ
ഭഗവതിയെത്തിടുന്നു
അത്താഴശ്ശീവേലി
കൂട്ടിയെഴുന്നള്ളും ശ്രീ
ലക്ഷ്മിനാരായണ
ദർശനഭാഗ്യമേറ്റം
യാത്ര ചൊല്ലിപ്പിന്നെ
അപ്പം നിവേദ്യവും
തീയ്യാട്ടും കാണുവാൻ
കൈകൂപ്പി ഭക്തർ
വന്നീടും നാളിലായ്
ഉത്രോത്സവം
കൗതുകമിമ്മട്ടിൽ
നാട്ടുകാർക്കും
പൂർണ്ണത്രയീശൻ്റെ
ഉത്രോത്സവം
ശ്രീ ജഗദംബാസോദര
പുണ്യോത്സവം
🙏🏻