ലജ്ജിച്ചു തലതാഴ്ത്താം... ഈ കാട്ടാനയ്ക്ക് നമ്മൾ കാത്തുവച്ച വിധിയെ ഓർത്ത്....!
ഏഴാറ്റുമുഖത്തെ കൊമ്പന്റെ "തിരുമുറിവ് "..!
മസ്തകത്തിൽ പറ്റിയ മുറിപ്പാടുമായി
വാഴച്ചാൽ - ഏഴാറ്റുമുഖം ഭാഗത്ത് ആഴ്ച്ചകളായി മനുഷ്യരുടെ ദയാവായ്പും തേടി നിലകൊണ്ട കാട്ടുകൊമ്പൻ.
അവൻ ഇനി ആരുടേയും ഉറക്കം കെടുത്തില്ല...
കൂടുപണി തീരാനും കുംകിയാനകളുടെ വരവിനും...
ഉന്നതങ്ങളിൽ നിന്നുളള അനുമതിക്കും വേണ്ടി അവന് ഇനി ആരോടും യാചിക്കേണ്ടതുമില്ല.
നമ്പർ വൺ കേരളത്തിന് വേണ്ടി... ദൈവത്തിന്റെ സ്വന്തം നാടിനു വേണ്ടി അവൻ ഇനി സ്വർഗ്ഗത്തിലെ ബ്രാന്റ് അമ്പാസഡറാവട്ടെ...
#sree4elephants #elephant #keralaelephants #aanapremi #ValparaKomban