എവറസ്റ്റ് കീഴടക്കാൻ ഇറങ്ങിത്തിരിക്കുന്ന മനുഷ്യരുടെ മനസ്സുകളിലെ ലക്ഷ്യവും ചേതോവികാരവും സത്യത്തിൽ എന്തായിരിക്കും. അറിയുവാനും അറിയപ്പെടാനുമുള്ള ആഗ്രഹം. അതല്ലെങ്കിൽ മരണത്തിന്റെ നിശ്വാസവായു സ്വന്തം കവിളുകളിൽ തട്ടുന്ന നേരത്തും സാഹസികതയോടുള്ള അടക്കാനാവാത്ത അഭിനിവേശം ...!
അത്യാധുനികമായ എല്ലാ ആശയവിനിമയ സാങ്കേതങ്ങളും വേണ്ടന്ന് വച്ച് നൂറ്റാണ്ടുകൾക്ക് അപ്പുറമുള്ള രീതിയിൽ തീർത്തും ഏകനായി പായ്ക്കപ്പലിൽ ലോകം ചുറ്റാൻ ഇറങ്ങിയ അഭിലാഷ് ടോമിയെന്ന മലയാളിയെ അതിന് പ്രേരിപ്പിച്ച ഘടകവും മറ്റൊന്നാവില്ല.
ജീവനോപാധിയായി തെരഞ്ഞെടുക്കാൻ നമുക്ക് ചുറ്റും നൂറ് കണക്കിന് രംഗങ്ങൾ ഉള്ളപ്പോഴും , നാട്ടാനയെന്ന പാതിമാത്രം മെരുങ്ങിയ വന്യജീവിയേയും കൊണ്ട് ... അവന്റെ കൊമ്പും പിടിച്ച് ആൾക്കൂട്ടങ്ങളുടെ മധ്യത്തിലേക്ക് ചുവടുവയ്ക്കുന്ന ആനക്കാരൻ എന്ന മനുഷ്യനെ ഭരിക്കുന്നതും ഇതെല്ലാം ഒന്നു ചേർന്ന മാനസീകാവസ്ഥ തന്നെയാവണം.
സ്വന്തം പിതാവിന്റെയോ കുടപ്പിറപ്പിന്റെയോ ജീവൻ പൊലിഞ്ഞത് ആനയുടെ കൊമ്പിൽ തന്നെയായിരുന്നു എന്ന പൊള്ളുന്ന യാഥാർത്ഥ്യം പോലും പലപ്പോഴും അവരെ അതിൽ നിന്ന് പിൻതിരിപ്പിക്കാറില്ല.
ആനക്കേരളത്തിന്റെ ഏറ്റവും പുതിയ ട്രന്റിംഗ് കോമ്പോ...!
ഗുരുവായൂർ രാജശേഖരനും അവന്റെ പാപ്പാൻ റോക്കീഭായി എന്ന ബൈജുവും ....!
ഒട്ടേറെ പ്രത്യേകതകൾ ഉള്ള ആ കൂട്ടുകെട്ടിന്റെ ചടുല ഭാവങ്ങളും രസികൻ വിശേഷങ്ങളുമാണ് ഇന്നത്തെ
sree 4 elephants -ൽ .
മറക്കാതെ കാണുക.
#sree4elephants #aanapremi #keralaelephants #elephant #aanakeralam