ഏതൊരു സാധാരണക്കാരനേയും പോലെ സർക്കാർ ജോലി ആഗ്രഹിച്ചിരുന്ന ഒരാളാണ് കോട്ടയം ഏറ്റുമാനൂർ കൊച്ചുമലയിൽ വീട്ടിൽ സെൽബി മജീഷ് എന്ന വീട്ടമ്മയും . കൊമേഴ്‌സിൽ ബിരുദധാരിയായ സെൽബി ഒരു സ്വകാര്യ ആശുപത്രിയിൽ അകൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിനൊപ്പം സർക്കാർ ജോലിയ്ക്കായി നിരവധി പി എസ് സി പരീക്ഷകളും എഴുതിയിരുന്നു . സർക്കാർ ജോലി നേടാനായില്ല എന്നുകരുതി വെറുതേ സമയം പാഴാക്കാൻ സെൽബി തയ്യാറല്ലായിരുന്നു . ഭർത്താവ് മജീഷിന്റെ വിദേശത്തുള്ള സഹോദരിമാരൊക്കെ അവധിയ്ക്ക് നാട്ടിൽ വന്നുപോകുമ്പോൾ അവർക്ക് കൊടുത്തുവിടാനായി വീട്ടിലുണ്ടാക്കിത്തുടങ്ങിയ ഇടിയിറച്ചി ഇന്ന് നാട്ടിലും കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിൽപോലും വൻ ഹിറ്റാണ് . 15 വർഷംമുമ്പ് വീട്ടിലെ അടുക്കളയിൽ ആരംഭിച്ച "ചാവറ സ്‌പൈസസ് " എന്ന സംരംഭം ഇന്ന് 13 പേർക്ക് തൊഴിൽ നൽകുന്ന ഒരു പ്രസ്ഥാനമാണ് .
ഇന്ന് ഇന്ത്യയിലും വിദേശത്തും ഒരുപോലെ പ്രിയങ്കരമായ ചാവറ സ്പൈസസിന്റെയും ഉടമ സെൽബി മജീഷിന്റെയും ഭർത്താവ് മജീഷിന്റെയും സംരംഭക യാത്രയാണ് ഫിനാൻഷ്യൽ ഗൈഡിന്റെ ഇന്നത്തെ എപ്പിസോഡിൽ .
ചാവറ സ്‌പൈസസ് ഉണ്ടാക്കുന്ന ഇടിയിറച്ചിയും ഉണക്കയിറച്ചിയും വെജ് / നോൺ വെജ് അച്ചാറുകളും വാങ്ങാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക :
CHAVARA SPICES: 7293 300 400
#chavaraspices, #chavaraspicesettumanoor, #idiyirachi, #masalafriedmeat, #beef, #buffalo, #pickles , #vegpickle, #nonvegpickle, #kadumanga, #kadumangapickle, #majeesh, #selbimajeesh, #fiancialguide, #financialguidemalayalam, #chavaraspiceshomemadefoodproducts, #homemadefood, #entrepreneur