കച്ചവടത്തിലും പാരമ്പര്യത്തിലും ഉയർന്ന കുടുംബത്തിലാണ് ജോയ് ജനിക്കുന്നത്. പക്ഷേ തന്റെ യൗവനത്തിലേക്ക് കടന്നപ്പോളേക്കും അപ്പന്റെ കച്ചവടം തകരുന്ന കണ്ട ജോയ് പിടിച്ചു നിൽപ്പിനായി ഡ്രൈവറുടെ വേഷത്തിലേക്ക് കൂടു മാറി ... പക്ഷേ ജോയിയുടെ ഉള്ളിലെ സംരംഭകൻ ഇടയ്ക്കു ഇടയ്ക്കു തല പൊക്കുന്നുണ്ടായിരുന്നു. അങ്ങനെ നാളുകൾക്ക് ശേഷം നാട്ടിലേക്കു മടങ്ങിയെത്തിയ ജോയ് അപ്പന്റെ കൈയിൽ നിന്നും വാങ്ങിയ ചെറിയ തുക ഉപയോഗിച്ച് കച്ചവടത്തിലേക്കു ഇറങ്ങി. ഇദയം നല്ലെണ്ണയുടെ ഡിസ്ട്രിബ്യുഷൻ തുടങ്ങിയ ജോയ് ഇന്ന് ഇദയത്തിന്റെ ഏറ്റവും വലിയ ഡിസ്ട്രിബ്യുട്ടർമാരിൽ ഒരാളാണ്. തന്റെ മകന്റെയും ഇഷ്ടം സംരംഭം തന്നെയാണെന്ന് തിരിച്ചറിഞ്ഞ ജോയ് മകൻ റെയ്‌നോൾഡിനെയും കച്ചവടത്തിൽ കൂടെ കൂട്ടി. അപ്പന്റെ തീരുമാനം തെറ്റല്ലെന്ന് റെയ്‌നോൾഡും തെളിയിച്ചു... കടങ്ങളിൽ നിന്നും ഇന്ന് ആ അപ്പനും മകനും ചേർന്ന് കോടികളുടെ വിറ്റുവരവിലേക്കു ഒരു ബ്രാൻഡിനെ വളർത്തിയ സ്പാർക്കുള്ള കഥ കേൾക്കാം..
Joy M Varghese
Raynold Joy