ഒരു ദിനം ഒരു അറിവ്
ഔസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തില്‍ എന്‍റെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലുക. (അത് ഏറ്റവും വലിയ സല്‍ക്കര്‍മ്മമാണ്). നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്‍റെ മുമ്പില്‍ വെളിവാക്കപ്പെടും. (സ്വന്തമായോ മലക്കുകള്‍ വഴിയോ ഞാനത് കേള്‍ക്കും) സഹാബാക്കള്‍ ചോദിച്ചു: പ്രവാചകരേ! അങ്ങ് മണ്ണായിപ്പോയിരിക്കെ ഞങ്ങളുടെ സ്വലാത്ത് അങ്ങക്ക് എങ്ങനെ വെളിവാക്കപ്പെടും. റാവി പറഞ്ഞു. അവരതിന് ബലൈത് എന്നാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. അവിടുന്ന് മറുപടി പറഞ്ഞു. നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങള്‍ ഭൂമിക്ക് നിഷിദ്ധമായിരിക്കുന്നു. (ഭൂമി അവയെ നശിപ്പിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുകയില്ല. അവരെന്നും തങ്ങളുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നവരാണ്) (അബൂദാവൂദ്)