അനീസ്യ - വി. സാംബശിവൻ & പാർട്ടി
1963-ൽ വി. സാംബശിവൻ വേദിയിൽ അവതരിപ്പിച്ച അനീസ്യ എന്ന കഥാപ്രസംഗം മലയാള കഥാപ്രസംഗ വേദിയിൽ പുതിയ വഴിത്തിരിവ് സൃഷ്ടിച്ച കലാസൃഷ്‌ടിയാണ്. വിശ്വസാഹിത്യ കൃതികളുടെ ജനകീയവൽക്കരണത്തിനു തുടക്കമിട്ട കഥാപ്രസംഗമാണ് അനീസ്യ. വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയുടെ ദി പവർ ഓഫ് ഡാർക്‌നെസ്സ് എന്ന കൃതിയുടെ കഥാപ്രസംഗാവിഷ്കാരമാണ് അനീസ്യ. കാലം ഇത്ര കഴിഞ്ഞിട്ടും കഥാപ്രസംഗ സ്നേഹികളായ മലയാളികളുടെ മനസ്സിൽ ഈ കഥ നിത്യ ഹരിത ചാരുതയോടെ നിലനിൽക്കുന്നു.
സാംബശിവൻ ഓൺ സ്റ്റേജ് സീരിസിൽ വി സാംബശിവൻ ഫൌണ്ടേഷൻ റിലീസ് ചെയ്യുന്ന ആദ്യ കഥാപ്രസംഗമാണിത്. സാംബശിവൻറെ മുഴുനീള സ്റ്റേജ് പ്രോഗ്രാമുകൾ എല്ലാവര്ക്കും ഏതു നേരത്തും ലോകത്തു എവിടെ ഇരുന്നും ആസ്വദിക്കുക എന്നതാണ് ഈ സീരിസിന്റെ ഉദ്ദേശം. ഈ അവതരണം 1977 ൽ അബുദാബിയിൽ നടത്തിയതാണ്.
സാംബശിവന്റെ ഇരുപത്തിയാറാം ചരമ വാർഷിക ദിനമായ ഇന്ന് (23.04.2022) ഇത് പുറത്തിറക്കാനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.