ഓലപ്പുരയിലെ കൂൺവിപ്ലവം: ഓലകൊണ്ട് നിർമിച്ച ഷെഡ്ഡിൽനിന്ന് 100 പാക്കറ്റ് കൂൺ വിൽക്കുന്ന യുവാവ്
#karshakasree #mushroom #mushroomfarming
വലിയ മുതൽമുടക്കില്ലാത്ത കൃഷിയെന്ന രീതിയിലാണ് കൂൺകൃഷി പ്രചാരത്തിലായത്. വീട്ടമ്മമാർക്കും കുട്ടികൾക്കുമെല്ലാം അനായാസം കൈകാര്യം ചെയ്യാവുന്ന ചെറിയ കൃഷി. വാണിജ്യാടിസ്ഥാനത്തിലുള്ള കൂൺകൃഷിയിൽ വലിയ ഷെഡ്ഡുകളും താപനിയന്ത്രണ സംവിധാനങ്ങളും ഈർപ്പവുമെല്ലാം പ്രധാന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കൂൺകൃഷിയിൽ വ്യത്യസ്തനാണ് എറണാകുളം പുക്കാട്ടുപടിയിലെ റോയൽ മഷ്റൂം ഉടമ പാറേക്കാട്ടിൽ പി.എ.തൻസീർ അലി. കൂൺകൃഷി ആരംഭിച്ചിട്ട് എട്ടു വർഷമായ തൻസീർ തന്റെ കൂൺ ഷെഡ്ഡിന്റെ പ്രത്യേകതകൾകൊണ്ടാണ് വ്യത്യസ്തനാകുന്നത്. ഓല മെടഞ്ഞു നിർമിച്ചതാണ് തൻസീറിന്റെ റോയൽ മഷ്റൂം ഫാം. വശങ്ങളിലും മുകളിലും ഓലയും ഗ്രീൻ നെറ്റുമെല്ലാം വിരിച്ച് തയാറാക്കിയ ഷെഡ്ഡിൽ എപ്പോഴും കൂൺകൃഷിക്ക് ആവശ്യമായ താപനിലയും ഈർപ്പവും ഉറപ്പാക്കാൻ കഴിയുന്നു.