#maitreyan #vaisakhanthampi #universe #bigbang #originofuniverse #emergingproperty
Part 1 : https://youtu.be/ekHXqr3IH6Y
Part 2 : https://youtu.be/wgr_3h5FhpU
പ്രപഞ്ചത്തിനു തുടക്കമില്ല എന്ന വാദം തെളിയിക്കുവാൻ മൈത്രേയൻ വളരെ രസകരമായ ഉദാഹരണങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. വെള്ളത്തിന്റെ തന്മാത്രക്ക് വെള്ളത്തിന്റെ യാതൊരു സ്വഭാവഗുണങ്ങളുമില്ല, ഒരു നിശ്ചിത അളവ് തന്മാത്രകൾ ചേർന്ന് വരുമ്പോൾ മാത്രമാണ് വെള്ളത്തിന്റെ സ്വഭാവം അത് കൈവരിക്കുന്നത്. അപ്പോൾ വെള്ളം എപ്പോൾ ഉണ്ടായി എന്ന ചോദ്യത്തിന് ആ സ്വഭാവം രൂപപ്പെട്ടുവന്നു എന്ന് മാത്രമേ വിശദീകരിക്കുവാൻ കഴിയൂ. മുമ്പുള്ളതിൽ നിന്നുമാത്രമേ "പുതിയത് (!!)" രൂപപ്പെടുന്നുള്ളൂ. അതുപോലെ തന്നെയാണ് ജീവനും ഒരു ഉത്ഭവം എന്നൊന്നില്ല. പരിവർത്തനം, രൂപപ്പെടൽ എന്നിവയെയാണ് നമ്മൾ ഉത്ഭവം എന്ന് പലപ്പോഴും വിളിക്കുക. പ്രപഞ്ചത്തിനു ഉത്ഭവം ഉണ്ട് എന്ന് നമ്മൾ പറയുന്നത്, ഏകാവസ്ഥയിലെ പ്രപഞ്ചത്തെ അളക്കാനോ, അറിയാനോ, ഇന്നത്തെ ശാസ്ത്രത്തിന്റെ ടൂളുകൾ കൊണ്ട് സാധ്യമല്ലാത്തത് കൊണ്ടാണ്.
മൈത്രേയനും വൈശാഖൻ തമ്പിയുമായുള്ള ചർച്ച തുടരുകയാണ്. രണ്ടാം ഭാഗം കാണുന്നതിന് മുൻപ് ഈ ചർച്ചയുടെ ആദ്യഭാഗം തീർച്ചയായും കാണുമല്ലോ.....!!