Kanippayyor Kaikottikali Sangham
Presented by -Kanippayur kaikottikali sangham
Edakka- Guruvayoor Sasi Marar
Background score- Anoop vellatanjoor
video and editing-Meledam sreekumar namboothiri
location- guruvayur temple
utsavam2023
#thiruvathirasong #kaikottikali #thiruvathira #thiruvathirakkali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo
മേൽപ്പത്തൂരിൻ ഭാഗ്യമായി ഗുരുവായൂർ വിളങ്ങുന്ന
ശ്രീകൃഷ്ണസ്വരൂപത്തെയുള്ളിൽ തെളിഞ്ഞിടുന്നു
പീലി തെച്ചി മന്ദാരത്താൽ അലംകൃതം കാർകൂന്തലും
കുണ്ഡലങ്ങൾ ശോഭയോടെ മുഖപത്മവും
ശ്രീലക്ഷ്മിയും കൌസ്തുഭവും വനമാലാ മാറിടവും
പീതാംബരപ്പട്ടു മര കിങ്ങിണിയതും
തിരുവുടൽ അടിമുടി നമിക്കുന്നു ജഗത് പ്രഭോ
ഇന്നത്തെ യുത്സവ വേദി യിതിൻ സമക്ഷം
അവിടുത്തേക്കുത്സവ ദിന മിത് ഭക്തജനങ്ങൾക്ക്
ആഘോഷങ്ങളാക്കി തീർക്കാനുള്ള മുഹൂർത്തം
പത്തു ദിനം ഇനി പാട്ടും നൃത്തങ്ങളു മെല്ലാമായി
കോലാഹലം അതും ഭവാനാനന്ദമല്ലേ
ഇവിടെയീ ഞങ്ങളുടെ ചെറുകലാവൈഭവത്തെ
തിരുമുമ്പിൽ സമർപ്പണം ഹരേ മുകുന്ദാ🙏
-------
പണ്ടു ഗുരുവായൂരമ്പലത്തിൽ
ഉണ്ടായ സംഭവം കേൾക്ക നിങ്ങൾ
ഭക്തരെക്കാത്തരുളീടുന്ന കണ്ണന്റെ
സൽക്കഥയാെന്നിതു ചൊല്ലിടാം ഞാൻ
നെന്മേനിയില്ലത്തെ വിപ്രവര്യൻ
നന്മ നിറഞ്ഞവനന്നൊരു നാൾ
പുത്രനെക്കണ്ണന്റെ പൂജയ്ക്കങ്ങേല്പിച്ചി -
ട്ടത്ര ഗമിച്ചുപോൽ ശ്രാദ്ധത്തിനായ്
കണ്ണനു നേദിച്ചതൊന്നുംതന്നെ
ഉണ്ണാതെ കണ്ടു വിഷണ്ണനായി
ഉണ്ണിചോദിച്ചപ്പോൾ കണ്ണനോട്
കണ്ണാ നീയെന്തേ കഴിച്ചിടാത്തൂ
നല്ല വിഭവങ്ങളില്ലാഞ്ഞിട്ടോ
വല്ലായ്മ വല്ലതും തോന്നിയിട്ടോ
ചൊല്ലൂ ഞാൻ വേഗം പോയിക്കൊണ്ടു വരാം കണ്ണാ
നല്ല കറികളും കട്ടത്തൈരും
ഉണ്ണിതൻ ദീന പ്രലാപം കേട്ടു
കണ്ണൻ കനിവോടെ ഉണ്ടു നന്നായ്
പാത്രത്തിലൊന്നുമേ കാണാഞ്ഞു ക്രുദ്ധനായ് പാർത്തുനിന്നോരു കഴകക്കാരൻ
ഉണ്ണിതന്നച്ഛനോടോതി, യുണ്ണി
കണ്ണന്റെ നേദ്യം ദുജിച്ചു കഷ്ടം!
അച്ഛൻ കുപിതനായ് തൻമകനെ
തച്ചീടുവാനായ്ത്തുടങ്ങിയപ്പോൾ
കണ്ണൻ കരുണയായ് മെല്ലെ ചൊല്ലി ;
തല്ലേണ്ടെന്നുണ്ണിയെയുണ്ടതു ഞാൻ
എന്നതു കേട്ടമ്പരന്നു ലോകം
കണ്ണനെ വാഴ്ത്തി സ്തുതിച്ചീടിനാർ
രമ വടശ്ശേരി
----
കണ്ടോയെൻ കാർവർണ്ണനെ നിങ്ങൾ കണ്ടാലണിമണിവർണ്ണനെ
കണ്ടാൽ കൊതിക്കുമെൻ കണ്ണനെ കണ്ടായോ താമരക്കണ്ണനെ
വെണ്ണയും പാലും നുകരുവാൻ നൃത്തം ചവിട്ടുന്ന ബാലൻ സുന്ദരക്കണ്ണനാമുണ്ണിതൻ ബാലലീലകൾ എന്തത്ഭുതം .............. തിദ്ധിമി തിദ്ധിമി തിദ്ധി മി തിദ്ധിമി തിദ്ധിദ്ധിമി തിദ്ധിമി തിദ്ധിമി തിദ്ധിമി തിദ്ധിദ്ധിമി തിദ്ധി ദ്ധിമി സുന്ദര ഗാനങ്ങൾ പാടുമോ ഉണ്ണിക്കണ്ണാ ശ്യാമവർണ്ണ
കൊഞ്ചികുഴഞ്ഞാടി വന്നു നറു പുഞ്ചിരിയോടെ ഓടിവന്നു
എൻമന താരിൽ വന്നെപ്പോഴുമുല്ലസിക്കും പൊന്മകനെ
കണ്ടൊരുണ്ടോ എന്റെകണ്ണനെ കണ്ടല്ലോ ഞങ്ങളെൻ കണ്ണനെ
കണ്ടോയെൻ കാർവർണ്ണനെ നിങ്ങൾ കണ്ടാലണിമണിവർണ്ണനെ
---
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ (2)
രാജീവലോചനൻ എന്റെ കണ്ണൻ
അമ്പാടിപ്പൂനിലാവെന്റെ കണ്ണൻ
മണിമുരളികയൂതി എന്റെ മുന്നിൽ വന്നു നീ
പുൽകി നിന്നു നീ (കണ്ടു ഞാൻ..)
---