MENU

Fun & Interesting

MANGALAATHIRA(മംഗല ആതിര)AATHIROTSAVAM at VADAKKUMNATHAN-KANIPPAYUR KAIKOTTIKKALI SANGHAM

Kanippayur Kaikottikali Sangham 24,687 lượt xem 2 years ago
Video Not Working? Fix It Now

Singers
Keerthana Krishnakumar,Devika Sankar
Mangalaathira-Sudha parameswaran Edamana Mana

Parvathykkudayoru and ponnin thiruvatira lyrics-K L M Suvardhan
Veluthathamara lyrics-Rema vadasseri

Idakka-Anoop Vellattanjoor

Camera-Kanippayur Narayanan namboothiripad
Presentation -Sreelatha Narayanan Kanippayur
Editing -Adritha Parameswaran

Dress courtesy -Apsara sarees Guruvayoor

Team -Sreelatha Narayanan,Suja Parameswaran, Sathi Ravidran,Goury Damodaran,Savi Dileep,Sheeja Keshavan, Adritha parameswaran,veena Shyam, Anwitha Krishnan
#thiruvathirasong #thiruvathira #kaikottikali #dance #guruvayoorappan#kunnamkulam #dhanumasam #ganapathy #kanippayur #klmsuvardhan#mangalaathira#

മംഗലാ ആതിര നൽപുരാണം എങ്കിലോ കേട്ടാലും ഉള്ളവണ്ണം
പണ്ടൊരു ത്രേതായുഗത്തിങ്കല്
ഉത്തമനായൊരു വൈദികന്.
ബ്രാഹ്മണ കന്യകയും ജനിച്ചു
അക്കന്യകാലേ ചെറുപ്പത്തില്
അഷ്ടമിയെന്നൊരു നോൽമ്പറിക
ആതിരയെന്നൊരു നോൽമ്പറിക
പൂരം കുളിച്ചവൾ നോറ്റിരുന്നു
ബുദ്ധി തെളിഞ്ഞവൾ പൂജ ചെയ്തു
പാർവതി വാഴ്ക വാഴ്കെന്നു ചൊല്ലി
മലർമങ്ക വാഴ്ക വാഴ്കെന്നു ചൊല്ലി കൊങ്ക കുളുർത്തു വരുന്ന കാലം
ഉത്തമനായ ഒരു വൈദികൻ താൻ
വന്നിട്ടു കർമ്മ വിവാഹം ചെയ്തു
കുടി കുളി കല്യാണം കഴിയും മുൻപേ
ഈഷൽ കൂടാതെവന്നന്തകനും
വൈദികൻ തന്നുയിർ കൊണ്ടുപോയി
കഷ്ടമിതെന്നു മാലോകർ ചൊല്ലി
കന്യാ ഗൃഹത്തിൽ പട മുഴങ്ങി
മാമല മങ്ക മനം തെളിഞ്ഞ്
പൂമുടി മാലയും ചൂടും നേരം
കന്യ കരയുന്നൊരൊച്ച കേട്ടു
കയ്യിലെ മാലയും താനെ റിഞ്ഞു
നീലകണ്ഠൻ തിരു കാൽക്കൽ ചെന്നു
മാമല മങ്കയരുളി ചെയ്തു
എന്നുടെചങ്ങാതിയായവളെ
ഇന്നലെ കർമ്മ വിവാഹം ചെയ്തു
ഇന്നവൾ കണവന്നുയിരും പോയി
ഇന്നവൾ ഈറൻ നനച്ചുടുക്കിൽ
ഞാനും നനച്ചു പിഴിഞ്ഞുടുക്കും
ഇന്നവൾ താലി അഴിച്ചിടുകിൽ
ഞാനുമെൻ താലി അഴിച്ചു വയ്ക്കും
ഇന്നവൾ കൂന്തൽ നിലത്തിടുകിൽ
ഞാനുമെൻ പൂഞ്ചായൽ കെട്ടുകില്ല
ഇന്നവൾ ഓല ത്തടുക്കിലെങ്കിൽ
ഞാനുമേ ഓല ത്തടുക്കിൽ തന്നെ
ഇന്നവൾ കണവനിണ പിരികിൽ
ഞാനും തിരുമേനി തീണ്ടുന്നില്ല
നീലകണ്ഠൻ തിരു പാദത്താണേ
എന്നും തിരുമേനി തീണ്ടുന്നില്ല
പാർവതി വാക്കുകൾ കേട്ടുനാഥൻ പുഞ്ചിരിയോടെയരുളി ച്ചെയ്തു
കർമ്മ പ്പിഴവന്നാലാവതില്ല
ഈ ലോകത്തല്ലിതു വേണ്ടതൊന്നും
കാലാപുരത്തേയ്ക്കു നോക്കി ദേവൻ
കാലനുമപ്പോൾ ഭയം തുടങ്ങി
കൊണ്ടാടിക്കൊണ്ടാ മലരമ്പനെ ചുട്ടു പൊരിച്ചതു മോർത്തുകാലൻ
ഭക്തനായുള്ളോരു മാണി തന്നെ
രക്ഷിച്ചു കൊണ്ടതു മോർത്തുകാലൻ
ധർമ്മരാജാവു ഭയപ്പെട്ടിട്ട്
വൈദികൻ തന്നെയും കാഴ്ചവെച്ചു
എരിക്കില തന്നേലങ്ങേറ്റിക്കൊണ്ട്
കൊന്നേടെലകൊണ്ടടച്ചുകാലൻ
വൈദികൻ തന്റെ ശിരസ്സിന്മേലും
മാറത്തുമൊക്കെ തളിച്ചു വെള്ളം
നിദ്രയും നീങ്ങിട്ടുണർന്ന പോലെ
ബുദ്ധിയും ശക്തിയും പൂർണ്ണമായി
ശ്രീ കൈലാസത്തിലെഴുന്നള്ളിട്ട്
പാർവതിയോടു മരുളിച്ചെയ്തു
ചങ്ങാതി കണവനെ ഉണ്ടാക്കി ഞാൻ
നീ ചെന്നു കാൺകെന്ന രുളി ചെയ്തു
മാമല മങ്കയും തോഴിമാരും
കന്യാഗൃഹത്തിലെഴുന്നള്ളീട്ട്
വാടിക്കിടന്ന മലർകന്യയെ
വാരിയെടുത്തു മടിയിൽ വെച്ചു
വെള്ളം തളിച്ചു മുഖം തുടച്ചു
താലിയെടുത്തു കഴുത്തിൽ കെട്ടി
ആലസ്യമൊട്ടു കഴിഞ്ഞ ശേഷം
മംഗലമായ വരം കൊടുത്തു
മംഗല്യ ബാധ വരികയില്ല
മക്കൾ പലരെ നീ പെറ്റുകൊൾക
കന്യയും കന്യേടെ ചേർന്നവരും
കുടി കുളി കല്യാണം ആഘോഷിച്ചു
കന്യയും കന്യേടെ കണവൻ താനും
കന്യാഗ്യഹത്തിൽ രമിച്ചിരുന്നു
മാമല മങ്കയും തോഴിമാരും
ശ്രീ കൈലാസത്തിലെഴുന്നരുളി
മാതേവരുമായ് സുഖിച്ചിരുന്നു
ഇപ്പാട്ട് പാടുന്ന മങ്കമാർക്കും
കൂടെ കളിയ്ക്കുന്ന തോഴി മാർക്കും
ചുറ്റുമിരുന്നിതു കേൾക്കുന്നോർക്കും
മംഗല്യ ഹാനി വരികയില്ല
അർത്ഥവും പുത്രരും ബന്ധുക്കളും
ഭർത്താവുമായി സുഖിച്ചു വാഴാം
ഇടേറ്റം വാഴ്ക നെടുമംഗല്യം
വേർവിടായെന്നും നമ:ശിവായ
തൃശ്ശിവപേരൂർ വടക്കുംനാഥാ
ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ . 🙏🙏🙏

Comment